Top

ദേശീയഗാനം ചൊല്ലിയതിലെ പിഴവ്; സിപിഐക്കെതിരെ പോലീസില്‍ പരാതി

എം എന്‍ സ്മാരക മന്ദിരത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടെയാണ് സംഭവം

16 Aug 2021 7:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദേശീയഗാനം ചൊല്ലിയതിലെ പിഴവ്; സിപിഐക്കെതിരെ പോലീസില്‍ പരാതി
X

സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം ദേശീയഗാനം തെറ്റിച്ച് ചൊല്ലിയ സംഭവത്തില്‍ സിപിഐക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പരാതി. ദേശീയ ഗാനം വികലമാക്കിയെന്നാരോപിച്ച് എന്‍ ഹരി പള്ളിയ്ക്കത്തോടാണ് പോലീസില്‍പരാതി നല്‍കിയത്. എം എന്‍ സ്മാരക മന്ദിരത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടെയാണ് സംഭവം.


ദേശീയഗാനത്തിന്റെ ആറാമത്തെ വരിയാണ് സിപിഐ സംസ്ഥാന സെക്രട്ടറികാനം രാജേന്ദ്രന്‍ തെറ്റിച്ചത്. വിന്ധ്യ ഹിമാചല യമുനാ ഗംഗാ ഉച്ഛല ജലധി തരംഗാ എന്നാണ് വരി. ഇതില്‍ ഉച്ഛല ജിധി തരംഗാ എന്നതിനു പകരം 'ഉച്ഛല ജലധിക ജിംഗാ' എന്നാണ് കാനം രാജേന്ദ്രന്‍ പാടിയത്. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എംഎന്‍ സ്മാരകത്തിലാണ് കാനം രാജേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തിയത്. ബിനോയ് വിശ്വം, സത്യന്‍ മൊകേരി ,പി വസന്തം, മാങ്കോട് രാധാകൃഷ്ണന്‍ , വി പി ഉണ്ണികൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.






Next Story