Top

'ബിഷപ്പിനെ സന്ദര്‍ശിച്ച കോണ്‍ഗ്രസിനും ബിജെപിക്കും ദുരുദേശങ്ങള്‍'; വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി വാസവന്‍

കൂടിക്കാഴ്ചയില്‍ വിവാദപരാമര്‍ശം സംബന്ധിച്ച് ഒന്നും സംസാരിച്ചിട്ടില്ല

17 Sep 2021 6:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിഷപ്പിനെ സന്ദര്‍ശിച്ച കോണ്‍ഗ്രസിനും ബിജെപിക്കും ദുരുദേശങ്ങള്‍; വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി വാസവന്‍
X

പാലാ ബിഷപ്പിനെ സന്ദര്‍ശിച്ച കോണ്‍ഗ്രസിനും ബിജെപിക്കും ചില ദുരുദേശങ്ങളുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്‍. സംസ്ഥാനത്തെ മതസൗഹാര്‍ദ്ദവും സമാധാനവും തകര്‍ക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ഏതുതരത്തിലുള്ള മത വിദ്വേഷ പ്രചരണത്തെയും സര്‍ക്കാര്‍ ശക്തമായി നേരിടുമെന്നും വാസവന്‍ പറഞ്ഞു.

വര്‍ഗീയ ചേരിതിരിവ് ഉണ്ടാകാന്‍ ആരെയും അനുവദിക്കില്ല. ഭൂരിപക്ഷത്തിന്റെതായാലും ന്യൂനപക്ഷത്തിന്റെതായാലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

വിവാദത്തിന് ശ്രമിക്കുന്നത് വര്‍ഗീയവാദികളാണ്. സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വിദ്വേഷപ്രചരണങ്ങളെ ശക്തമായി നേരിടും. കുറ്റക്കാര്‍ക്കെതിരെ കൃത്യമായ നടപടികള്‍ സ്വീകരിക്കുമെന്നും വാസവന്‍ പറഞ്ഞു. സഭയോടുള്ള സ്‌നേഹവും ആദരവും കൊണ്ടാണ് താന്‍ ബിഷപ്പിനെ സന്ദര്‍ശിച്ചത്. തന്റെത് സൗഹൃദ സന്ദര്‍ശനം മാത്രമാണ്. മന്ത്രിയായ ശേഷം ബിഷപ്പിനെ കാണാന്‍ സാധിച്ചിരുന്നില്ല. കൂടിക്കാഴ്ചയില്‍ വിവാദപരാമര്‍ശം സംബന്ധിച്ച് ഒന്നും സംസാരിച്ചിട്ടില്ലെന്നും മന്ത്രി ആവര്‍ത്തിച്ചു.

Next Story