Top

'രാജേഷിന്റെ പ്രഖ്യാപനത്തിന് ഒരു വിലയുമില്ല'; കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുന്ന ചീട്ടുകൊട്ടാരമെന്നും ശിവന്‍കുട്ടി

നേമത്തെ അക്കൗണ്ട് പൂട്ടിച്ചതിലെ പ്രതികാരമാണ് ബിജെപിക്ക് തന്നോടെന്നും വി ശിവന്‍കുട്ടി ആരോപിച്ചു

2 Aug 2021 1:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജേഷിന്റെ പ്രഖ്യാപനത്തിന് ഒരു വിലയുമില്ല; കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുന്ന ചീട്ടുകൊട്ടാരമെന്നും ശിവന്‍കുട്ടി
X

തിരുവനന്തപുരം: തനിക്കെതിരെ രാജി ആവശ്യം ഉന്നയിക്കുന്ന പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി വി ശിവന്‍കുട്ടി. നാട്ടില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ ബിജെപിയും കൊണ്‍ഗ്രസും കാണാറില്ല. അക്കാരണത്താലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുകൂട്ടരും പരാജയപ്പെട്ടതെന്നും ശിവന്‍കുട്ടി വിമർശിച്ചു.

തകര്‍ന്നുക്കൊണ്ടിരിക്കുന്ന ചീട്ടുകൊട്ടാരമാണ് കോണ്‍ഗ്രസെന്നും മന്ത്രി പരിഹസിച്ചു. പൂജപ്പുരയിലെ പൊതുപരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ മറുപടി.

രാജിവെച്ചില്ലെങ്കില്‍ നേമത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിപ്പിക്കില്ലെന്ന ബിജെപി നേതാവ് വിവി രാജേഷിന്റെ മുന്നറിയിപ്പിനോടും മന്ത്രി പ്രതികരിച്ചു.
വിവി രാജേഷിന്റെ പ്രഖ്യാപനങ്ങള്‍ക്ക് ഒരു വിലയും ഇല്ലെന്നാണ് തെളിഞ്ഞിരിക്കുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത് എംഎല്‍എയായ തന്നെ മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന വിവി രാജേഷിന്റെ പ്രഖ്യാപനം ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നേമത്തെ അക്കൗണ്ട് പൂട്ടിച്ചതിലെ പ്രതികാരമാണ് ബിജെപിക്ക് തന്നോടെന്നും വി ശിവന്‍കുട്ടി ആരോപിച്ചു. ഇത് ജനാധിപത്യത്തിന് യോജിച്ചതല്ല. ഇതാദ്യമായാണ് ഒരു മന്ത്രിയുടെ സ്വകാര്യ വസതിക്ക് മുന്നില്‍ സമരം നടത്തുന്നതെന്നും ബിജെപി സമരത്തെ ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു.



Next Story