Top

'പി.ജി എഴുതുന്ന സിപിഐ വിരുദ്ധ എ‍ഡിറ്റോറിയൽ ദേശാഭിമാനിയിലെത്തിച്ചിരുന്നത് പി കെ വിയുടെ ജീവനക്കാരനായിരുന്നു'; റോസ് ഹൗസിലെ രസകരമായ ചരിത്രം പറഞ്ഞ് ശിവൻകുട്ടി

5 Sep 2021 1:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പി.ജി എഴുതുന്ന സിപിഐ വിരുദ്ധ എ‍ഡിറ്റോറിയൽ ദേശാഭിമാനിയിലെത്തിച്ചിരുന്നത് പി കെ വിയുടെ ജീവനക്കാരനായിരുന്നു; റോസ് ഹൗസിലെ രസകരമായ ചരിത്രം പറഞ്ഞ് ശിവൻകുട്ടി
X

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടി ഔദ്യോ​ഗിക വസതിയിലേക്ക് താമസം മാറി. വഴുതക്കാടുള്ള റോസ് ഹൗസാണ് മന്ത്രിയുടെ ഔദ്യോ​ഗിക വസതി. റോസ് ഹൗസുമായി ബന്ധപ്പെട്ട രസകരമായ ചരിത്രവും കുറിച്ചുകൊണ്ടാണ് മന്ത്രി വീട് മാറ്റം സംബന്ധിച്ച വിവരം പങ്കുവെച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

ഔദ്യോഗിക വസതിയിലേക്ക് സകുടുംബം താമസം മാറി. വഴുതക്കാടുള്ള റോസ് ഹൗസ് ആണ് ഔദ്യോഗിക വസതി. സന്ദർശകരെ ഇനി റോസ് ഹൗസിൽ ആണ് കാണുക.

കൗതുകമുള്ള ഒരു ചരിത്രം കൂടി പറയട്ടെ. പാർവതിയുടെ വല്യമ്മാവൻ സ.എം എൻ ഗോവിന്ദൻ നായർ 1973 ൽ മന്ത്രിയായിരിക്കെ പാർവതി റോസ് ഹൗസിൽ താമസിച്ചിരുന്നു.

സ.പി കെ വി മുഖ്യമന്ത്രിയായിരുന്ന 1978 - 79 കാലത്ത് സ. പി ജി ഇടക്കിടെ റോസ് ഹൗസിൽ താമസിച്ചിരുന്നു. സ.പി ജിയുടെ സഹോദരി ലക്ഷ്മിക്കുട്ടി അമ്മയുടെ ഭർത്താവാണ് സ. പി കെ വി. പാർവതിയും സഹോദരൻ അജയനും വിദ്യാർത്ഥികൾ ആയിരുന്നു അന്ന്. അവരും അവധി ദിനങ്ങൾ അവിടെ ചിലവഴിച്ചു.

അന്ന് സി പി ഐയും സി പി എമ്മും ഒരു മുന്നണി അല്ല. പക്ഷേ സ. പി ജി റോസ് ഹൗസിൽ ഇരുന്ന് എഴുതുന്ന സി പി ഐ വിരുദ്ധ എഡിറ്റോറിയൽ സ.പി കെ വി യുടെ ജീവനക്കാരൻ ആണ് ദേശാഭിമാനിയിൽ കൊണ്ട് കൊടുത്തിരുന്നത് എന്ന കഥ പി ജി പലപ്പോഴും പറയുന്ന തമാശ ആയിരുന്നു. പാർവതിയുടെ കുട്ടിക്കാല കഥകളിൽ നിറഞ്ഞു നിന്ന റോസ് ഹൗസിൽ അങ്ങനെ ഞങ്ങളും താമസം തുടങ്ങി.



Next Story