Top

അഗതി മന്ദിരത്തിലെ ഓണാഘോഷത്തില്‍ വിളമ്പുകാരനായി മന്ത്രി ശിവന്‍കുട്ടി

ആര്‍ആര്‍ടി വോളണ്ടിയേഴ്‌സ് ആണ് ഓണാഘോഷത്തിന് ചുക്കാന്‍ പിടിച്ചത്.

23 Aug 2021 1:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഗതി മന്ദിരത്തിലെ ഓണാഘോഷത്തില്‍ വിളമ്പുകാരനായി മന്ത്രി ശിവന്‍കുട്ടി
X

തിരുവനന്തപുരം ആറ്റുകാല്‍ കല്ലടി മുഖം അഗതി മന്ദിരത്തിലെ ഓണാഘോഷത്തില്‍ വിളമ്പുകാരനായെത്തിയത് മന്ത്രി വി ശിവന്‍കുട്ടി. ആര്‍ആര്‍ടി വളണ്ടിയേഴ്‌സിന്റെ നേതൃത്വത്തിലാണ് കല്ലടി മുഖം അഗതി മന്ദിരത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചത്. മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളും അഗതി മന്ദിരത്തില്‍ ഉണ്ട്. അവരോടൊപ്പം മന്ത്രി ഏറെ സമയം ചിലവഴിച്ചു. ഓരോരുത്തരോടും മന്ത്രി വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ഒരുമിച്ചിരുന്നു ഓണസദ്യ കഴിച്ച ശേഷമാണ് മന്ത്രി വി ശിവന്‍കുട്ടി മടങ്ങിയത്. കോവിഡ് 19 മഹാമാരിയുടെ മുന്‍നിര പോരാളികളായി നേമം മണ്ഡലത്തിലെ കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിച്ച ആര്‍ആര്‍ടി വോളണ്ടിയേഴ്‌സ് ആണ് ഓണാഘോഷത്തിന് ചുക്കാന്‍ പിടിച്ചത്.

Next Story