Top

കേന്ദ്രത്തെ വിമര്‍ശിച്ച് ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മന്ത്രി ശിവന്‍കുട്ടി

ഭരണാധികാരികള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഇത്

30 Aug 2021 9:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേന്ദ്രത്തെ വിമര്‍ശിച്ച് ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മന്ത്രി ശിവന്‍കുട്ടി
X

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മന്ത്രി വി ശിവന്‍കുട്ടി. പൊതുമേഖല സ്ഥാപനങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന കേന്ദ്രനടപടിയെയാണ് ശിവന്‍കുട്ടി വിമര്‍ശിച്ചത്.

മന്ത്രി പറഞ്ഞത് ഇങ്ങനെ: ''പ്രകൃതിയിലെ എല്ലാം തന്നെ പരസ്പര സഹവര്‍തിത്വത്തിലാണ് നിലകൊള്ളുന്നത്. പ്രകൃതിയുടെ വിഭവങ്ങള്‍ ആരാണോ പങ്കുവെക്കാതെ ഒറ്റയ്ക്ക് അനുഭവിക്കുന്നത് അയാള്‍ കള്ളന്‍ ആണെന്നാണ് ഭഗവദ് ഗീത മൂന്നാം അധ്യായത്തില്‍ ശ്രീകൃഷ്ണന്‍ പറയുന്നത്. പൊതുമേഖലയില്‍ ഉള്ളതെല്ലാം കോര്‍പറേറ്റുകള്‍ക്ക് മാത്രമായി തീറെഴുതുന്ന ഭരണാധികാരികള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഇത്. എല്ലാവര്‍ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകള്‍..''


Next Story