Top

അനന്ദുവിന്റെ പിതാവിനെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ച് ശിവന്‍കുട്ടി; 'എന്താവശ്യത്തിനും നേരില്‍ വിളിക്കണം'

മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് സൂപ്രണ്ട് മന്ത്രിയെ അറിയിച്ചു

27 Aug 2021 8:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അനന്ദുവിന്റെ പിതാവിനെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ച് ശിവന്‍കുട്ടി; എന്താവശ്യത്തിനും നേരില്‍ വിളിക്കണം
X

കണ്ണൂരില്‍ മൊബൈല്‍ റേഞ്ച് കിട്ടാന്‍ മരത്തില്‍ കയറി താഴെ വീണ വിദ്യാര്‍ഥിയുടെ പിതാവിനെ ടെലിഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ച് വിദ്യാഭ്യാസതൊഴില്‍ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി. കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിലെ പി അനന്ദു ബാബു ആണ് അപകടത്തില്‍ പെട്ടത്. എന്താവശ്യത്തിനും തന്നെ നേരില്‍ വിളിക്കാം എന്ന് മന്ത്രി വിദ്യാര്‍ത്ഥിയുടെ പിതാവ് ബാബുവിനെ അറിയിച്ചു.

കുട്ടി ചികിത്സയിലുള്ള പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സൂപ്രണ്ടിനേയും മന്ത്രി ഫോണില്‍ വിളിച്ചു. കുട്ടിയുടെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചു. കുട്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് സൂപ്രണ്ട് മന്ത്രിയെ അറിയിച്ചു. കണ്ണൂര്‍ ജില്ലാ കളക്ടറുമായും മന്ത്രി ഫോണില്‍ സംസാരിച്ചു. മൊബൈല്‍ റേഞ്ച് ഇല്ലാത്ത ഇടങ്ങളില്‍ റേഞ്ച് എത്തിക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് കളക്ടര്‍ മന്ത്രിയെ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ മൊത്തം 137 കേന്ദ്രങ്ങളിലാണ് നെറ്റ്വര്‍ക്ക് പ്രശ്‌നം അനുഭവപ്പെടുന്നതായി കണ്ടെത്തിയത്. ഇതില്‍ 71 ഇടങ്ങളില്‍ പ്രശ്‌നം പരിഹരിച്ചതായി കളക്ടര്‍ മന്ത്രിയെ അറിയിച്ചു.

അതേസമയം, സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര്‍ ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. ചിറ്റാരിപറമ്പ് കണ്ണവം വനമേഖലയിെലെപന്യോട് ആദിവാസി കോളനിയില്‍അനന്തു ബാബുവാണ് നട്ടെല്ലിന് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. പ്രദേശത്ത് മൊബെല്‍ കവറേജ് ലഭിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. മരങ്ങളുടെ മുകളിലോ ഏറുമാടത്തിലോ ഇരുന്നാണ് കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നത്.

Next Story