Top

ഇലക്ട്രിസിറ്റി മന്ത്രിയോ, ഊര്‍ജ മന്ത്രിയോ?; മഞ്ഞളാംകുഴി അലിക്ക് സ്പീക്കറുടെ മറുപടി

പൊതുഭരണ വകുപ്പ് ജൂണ്‍ 24ന് പുറത്തിറക്കിയ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയായിരുന്നു സ്പീക്കറുടെ മറുപടി.

2 Aug 2021 10:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇലക്ട്രിസിറ്റി മന്ത്രിയോ, ഊര്‍ജ മന്ത്രിയോ?; മഞ്ഞളാംകുഴി അലിക്ക് സ്പീക്കറുടെ മറുപടി
X

ഇലക്ട്രിസിറ്റി വകുപ്പ് മന്ത്രിക്ക് ശരിയായ മലയാള പ്രയോഗം നിര്‍ദ്ദേശിച്ച് നിയമസഭ സ്പീക്കര്‍ എം ബി രാജേഷ്. മന്ത്രിയെ വൈദ്യുതി മന്ത്രിയെന്നാണ് വിളിക്കേണ്ടതെന്നും സ്പീക്കര്‍ വ്യക്തമാക്കി. മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ നിയമസഭ രേഖകളില്‍ ഊര്‍ജ മന്ത്രിയെന്നും, വൈദ്യൂതി മന്ത്രിയെന്നും രണ്ട് പ്രയോഗങ്ങള്‍ കൊണ്ട് വിശേഷിപ്പിക്കുന്നുണ്ടെന്ന മഞ്ഞളാംകുഴി അലിയുടെ ക്രമപ്രശ്‌നത്തിലായിരുന്നു എം ബി രാജേഷിന്റെ റൂളിംഗ്.

പൊതുഭരണ വകുപ്പ് ജൂണ്‍ 24ന് പുറത്തിറക്കിയ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയ സ്പീക്കര്‍ ഇലക്ട്രിസിറ്റി മന്ത്രിക്ക് വൈദ്യുതി മന്ത്രിയെന്നാണ് ശരിയായ മലയാള പ്രയോഗമെന്ന് വ്യക്തമാക്കി. പ്രകടമായ അര്‍ത്ഥ വ്യത്യാസമില്ലെങ്കിലും ഭാവിയില്‍ ഇത്തരം പിശക് സംഭവിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story