Top

'ഓണക്കിറ്റിലെ ഏലത്തിന് ഗുണനിലവാരം ഇല്ലെന്ന ആരോപണം ശരിയല്ല'; പരിശോധിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍

ഇതില്‍ പുറത്തു നിന്നുള്ള ഏജന്‍സികള്‍ക്ക് പങ്കില്ല.

21 Aug 2021 6:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓണക്കിറ്റിലെ ഏലത്തിന് ഗുണനിലവാരം ഇല്ലെന്ന ആരോപണം ശരിയല്ല; പരിശോധിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍
X

ഓണക്കിറ്റിലെ ഏലത്തിന് ഗുണനിലവാരം ഇല്ലെന്ന ആരോപണത്തിന് മറുപടിയുമായി പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്നും നേരിട്ടാണ് ഏലം ശേഖരിച്ചതെന്നും ഇതില്‍ പുറത്തു നിന്നുള്ള ഏജന്‍സികള്‍ക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തിന് മറുപടി നല്‍കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

'പുറത്തുനിന്നുള്ള ഏജന്‍സികള്‍ക്ക് യാതൊരു പങ്കുമില്ലാതെ കണ്‍സ്യൂമര്‍ഫെഡ് വഴി സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്നും നേരിട്ടാണ് ഏലം ശേഖരിച്ചത്. കിറ്റിലെ ഏലത്തിന് ഗുണനിലവാരമില്ലെന്ന ആരോപണങ്ങള്‍ തള്ളികളയേണ്ടതാണ്. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ അത് പരിശോധിക്കും.' മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇതിനോടകം 71 ലക്ഷം പേര്‍ കിറ്റുകള്‍ വാങ്ങിതായി മന്ത്രി പറഞ്ഞു. നേരിട്ട് കൊണ്ടുപോയി കൊടുത്തിട്ടുള്ള കിറ്റുകളുടെ കണക്ക് കൂടി ഇതില്‍ ഉള്‍പ്പെടുത്താന്‍ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത്തവണത്തെ ഒണക്കിറ്റില്‍ നല്‍കിയത് ഗുണ നിലവാരമില്ലാത്ത ഏലമാണെന്നും തമിഴ്‌നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നിലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം.

Next Story