Top

സഭയില്‍ ഹരിജനങ്ങള്‍ എന്ന് ആവര്‍ത്തിച്ച് പി ബാലചന്ദ്രന്‍ എംഎല്‍എ; വിലക്കി മന്ത്രി കെ രാധാകൃഷ്ണന്‍

പ്രസംഗത്തിനിടെ പലപ്രാവശ്യം ഹരിജനങ്ങള്‍ എന്ന് പരാമര്‍ശിച്ചതായി മന്ത്രി ചൂണ്ടികാട്ടി

6 Aug 2021 4:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സഭയില്‍ ഹരിജനങ്ങള്‍ എന്ന് ആവര്‍ത്തിച്ച് പി ബാലചന്ദ്രന്‍ എംഎല്‍എ; വിലക്കി മന്ത്രി കെ രാധാകൃഷ്ണന്‍
X

പട്ടിക വിഭാഗങ്ങളെ ഹരിജന്‍ എന്ന് പരാമര്‍ശിക്കുന്നത് വിലക്കി മന്ത്രി കെ രാധാകൃഷ്ണന്‍. പൂത്തോള്‍ ചാത്തന്‍ മാസ്റ്റര്‍ സ്മാരക ഭൂമിയില്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണത്തെകുറിച്ച് പി ബാലചന്ദ്രന്‍ എംഎല്‍എ സബ്മിഷന് മറുപടിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

പ്രസംഗത്തിനിടെ പലപ്രാവശ്യം ഹരിജനങ്ങള്‍ എന്ന് പരാമര്‍ശിച്ചതായി മന്ത്രി ചൂണ്ടികാട്ടി. ഹരിജനങ്ങള്‍ എന്ന് പറയാന്‍ പാടില്ലെന്നും എല്ലാവരും ശ്രദ്ധിക്കാനാണ് താന്‍ ഇത് പറയുന്നതെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രാനുമതി ലഭിച്ചാല്‍ ഹോസ്റ്റലിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്ന് മന്ത്രി മറുപടി നല്‍കി.

Next Story