Top

ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷം; ഐഎന്‍എല്ലിനെ ഒഴിവാക്കിയിട്ടില്ലെന്ന് മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍

ആരെയും സര്‍ക്കാര്‍ ഒഴിവാക്കില്ല

14 Aug 2021 9:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷം; ഐഎന്‍എല്ലിനെ ഒഴിവാക്കിയിട്ടില്ലെന്ന് മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍
X

ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷ പരിപാടിയില്‍ നിന്ന് ഐഎന്‍എല്ലിനെ ഒഴിവാക്കിയിട്ടില്ലെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

ആരെയും സര്‍ക്കാര്‍ ഒഴിവാക്കില്ലെന്നും വിട്ടു പോയിട്ടുണ്ടെങ്കില്‍ പങ്കെടുപ്പിക്കുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. പരിപാടിയുടെ സ്വാഗത സംഘയോഗത്തിലും ഐഎന്‍എല്‍ പ്രതിനിധികള്‍ പങ്കെടുത്തിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷ പരിപാടിയിലേക്ക് ഐഎന്‍എല്ലിന് ക്ഷണമില്ലെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത. ഐഎന്‍എല്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ക്ഷണക്കത്തില്‍ ഇടമില്ലെന്നും വാര്‍ത്തകളില്‍ പറഞ്ഞിരുന്നു.

17ന് വൈകീട്ട് 4.30ന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലെ സിഡിറ്റ് സ്റ്റുഡിയോയിലാണ് ജനകീയാസൂത്രണ രജതജൂബിലി ആഘോഷ ഉദ്ഘാടനച്ചടങ്ങ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍.

Next Story