Top

മലബാര്‍ കലാപ നേതാക്കളുടെ പേരു വെട്ടല്‍; രാഷ്ട്രീയ പ്രേരിതമാവാമെന്ന് എംജിഎസ്

അതേസമയം മലബാര്‍ കലാപ നേതാക്കളെ ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ച് ഇന്ത്യന്‍ ചരിത്ര കൗണ്‍സില്‍ അംഗം ഡോ സിഐ ഐസക് രംഗത്തെത്തി

23 Aug 2021 11:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലബാര്‍ കലാപ നേതാക്കളുടെ പേരു വെട്ടല്‍; രാഷ്ട്രീയ പ്രേരിതമാവാമെന്ന് എംജിഎസ്
X

മലബാര്‍ കലാപ നേതാക്കളെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെ വിമര്‍ശിച്ച് പ്രശസ്തത ചരിത്രകാരനും ഇന്ത്യന്‍ ചരിത്ര കൗണ്‍സില്‍ മുന്‍ ചെയര്‍മാനുമായ ഡോ എംജിഎസ് നാരായണന്‍. ഇതിന് പിന്നില്‍ മറ്റ് ഇടപെടലുകളുണ്ടാവാമെന്നും രാഷ്ട്രീയ പ്രേരിതമാവാമെന്നും അദ്ദേഹം പറഞ്ഞു.

'യാഥാര്‍ത്ഥ്യം അനുസരിച്ചാണ് പട്ടികയില്‍ ചേര്‍ത്തത്. ഒഴിവാക്കാന്‍ വേണ്ടി പ്രത്യേകിച്ച് പുതിയ സന്ദര്‍ഭം ഒന്നും ഉണ്ടായിട്ടില്ല. മറ്റ് രാഷ്ട്രീയ പ്രേരണകളാവണം അതിന് ഇടവരുത്തിയത്,' ഡോ എംജിഎസ് നാരായണന്‍ പറഞ്ഞു. ഇന്ത്യന്‍ ചരിത്ര കൗണ്‍സില്‍ എന്നത് കക്ഷി താല്‍പര്യങ്ങള്‍ക്ക് അതീതമായ സംഗതിയല്ലെന്നും എംജിഎസ് പറഞ്ഞു.

അതേസമയം മലബാര്‍ കലാപ നേതാക്കളെ ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ച് ഇന്ത്യന്‍ ചരിത്ര കൗണ്‍സില്‍ അംഗം ഡോ സിഐ ഐസക് രംഗത്തെത്തി. മാപ്പിള കലാപങ്ങള്‍ സ്വാതന്ത്ര്യ സമരമല്ലെന്നും അവര്‍ ഖിലാഫത്തുകാര്‍ മാത്രമായിരുന്നെന്നും സിഐ ഐസക് പ്രതികരിച്ചു. താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ചരിത്രത്തെ വളച്ചൊടിക്കരുതെന്നും ഡോ സിഐ ഐസക് പറഞ്ഞു.

മാപ്പിള കലാപങ്ങള്‍ ഒരിക്കലും സ്വാതന്ത്ര സമരമായിരുന്നില്ല. ഒരു മാപ്പിള കലാപമല്ല ഉണ്ടായത്. 1836 മുതല്‍ 1921 നരെ 43 മാപ്പിള കലാപങ്ങള്‍ മലബാര്‍ ഭാഗത്തുണ്ടായിട്ടുണ്ട്. ഇതിന്റെ എല്ലാം കാരണം മത അസഹിഷ്ണുതയാണ്. മതത്തിലേക്ക് ബലമായി ആളുകളെ പരിവര്‍ത്തനം ചെയ്യിക്കുകയും ചെയ്യാത്തവരെ കൊല ചെയ്യുകയും ചെയ്ത സംഭവമാണ്. അതിലേറ്റവും വലിയ കലാപമായിരുന്നു 1921 ല്‍ നടന്നത്. ഇത് ഒരിക്കലും സ്വാതന്ത്ര്യ സമരമായിരുന്നില്ലെന്നും സിഐ എസ്‌ക് പറഞ്ഞു.

Next Story