Top

ശ്രീറാം വെങ്കിട്ടരാമന്റെ ഫോട്ടോ എടുക്കാന്‍ ശ്രമം; കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകനെതിരെ കൈയ്യേറ്റം

സിറാജ് ഫോട്ടോഗ്രാഫര്‍ ശിവജിക്ക് നേരെയാണ് കയ്യേറ്റം ഉണ്ടായത്. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയെന്നും പരാതിയുണ്ട്

9 Aug 2021 7:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശ്രീറാം വെങ്കിട്ടരാമന്റെ ഫോട്ടോ എടുക്കാന്‍ ശ്രമം; കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകനെതിരെ  കൈയ്യേറ്റം
X

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും, വഫ ഫിറോസും കോടതിയില്‍ ഹാജരായി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് ഹാജരായത്. കേസ് അടുത്ത മാസം 29 ന് വീണ്ടും പരിഗണിക്കും.

ഇതിനിടെ കോടതിവളപ്പില്‍ മാധ്യമ പ്രവര്‍ത്തകനെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്തു. ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ചിത്രം പകര്‍ത്തുന്നതിനിടെയാണ് സംഭവം. സിറാജ് ഫോട്ടോഗ്രാഫര്‍ ശിവജിക്ക് നേരെയാണ് കയ്യേറ്റം ഉണ്ടായത്. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയെന്നും പരാതിയുണ്ട്. ബഷീര്‍ കൊല്ലപ്പെട്ട് രണ്ട് വര്‍ഷവും ഒരാഴ്ചയും പിന്നിട്ടപ്പോഴാണ് കേസില്‍ വിചാരണ നടപടി ആരംഭിക്കുന്നത്.

2019 ആഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ രണ്ടാം പ്രതിയായ വഫക്കൊപ്പം കാവടിയാര്‍ ഭാഗത്തു നിന്നും അമിത വേഗത്തില്‍ കാറോടിച്ച് വരവെ മ്യൂസിയം പബ്ലിക് ഓഫീസിന്റെ മുന്‍വശത്ത് വെച്ച് ബഷീറിന്റെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ബഷീറിനെ ആംബുലന്‍സില്‍ മെഡിക്കല്‍ കേളേജ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരിച്ചു. മദ്യപിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഇത് മറച്ചു വെക്കാന്‍ പൊലീസുമായി ഒത്തുകളിക്കുകയും രക്തസാമ്പിള്‍ പരിശോധനയ്ക്ക് സമ്മതിക്കാതെ രക്ഷപ്പെടുകയും ചെയ്തു.

Next Story