Top

യന്ത്രതകരാര്‍; നെടുമ്പാശ്ശേരിയില്‍ വിമാനം തിരിച്ചിറക്കി

12 Aug 2021 3:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യന്ത്രതകരാര്‍; നെടുമ്പാശ്ശേരിയില്‍ വിമാനം തിരിച്ചിറക്കി
X

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം യന്ത്ര തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. എയര്‍ അറേബ്യയുടെ വിമാനമാണ് തിരിച്ചിറക്കിയത്. പറന്നുയര്‍ന്ന് 10 മിനിറ്റിനുള്ളില്‍ വിമാനം തിരിച്ചിറക്കേണ്ട നിലയുണ്ടായി എന്നാണ് റിപ്പോര്‍ട്ട്.

വിമാനം സുരക്ഷിതമായി തിരിച്ചിറക്കാനായതായി അധികൃതര്‍ അറിയിച്ചു. 212 യാത്രക്കാരുമായിട്ടായിരുന്നു വിമാനം പറന്നുയര്‍ന്നത്. വിമാനം തിരിച്ചിറക്കിയ സാഹചര്യത്തില്‍ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി

Next Story