Top

കോഴിക്കോട് വീണ്ടും വൻ ലഹരി വേട്ട; 40 ലക്ഷം രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തു

20 Aug 2021 10:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട് വീണ്ടും വൻ ലഹരി വേട്ട; 40 ലക്ഷം രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തു
X

കോഴിക്കോട്: കോഴിക്കോട് വീണ്ടും വൻ ലഹരി മരുന്ന് വേട്ട. 40 ​ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പൊലീസ് പിടിയിലായി. ലഹരി വിപണിയിൽ ഏതാണ്ട് 40 ലക്ഷം രൂപയോളമാണതിന്റെ വില. കോഴിക്കോട് മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള സ്‌പെഷൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തിരിക്കുന്നത്.

സംഭവത്തിൽ വിശദമായ അന്വേഷണമുണ്ടാവും. ഓണക്കാലത്ത് കോഴിക്കോട് നിന്ന് ഇത് രണ്ടാം തവണയാണ് ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്ന് പിടികൂടുന്നത്. മൂന്നം​ഗ സംഘത്തിനെ വിശദമായി ചോദ്യം ചെയ്താൽ കൂടുതൽ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Next Story

Popular Stories