Top

'ഭർത്താവ് ലൈംഗീകമായി പീഡിപ്പിച്ചാല്‍ വിവാഹ മോചനത്തിന് കാരണമായി അവതരിപ്പിക്കാം'; വെെവാഹിക നിയമങ്ങള്‍ പൊളിച്ചെഴുതണമെന്ന് ഹെെക്കോടതി

രാജ്യത്തെ വൈവാഹിക നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയമായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹെെക്കോടതിയുടെ നിർണ്ണായക വിധി.

6 Aug 2021 3:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭർത്താവ് ലൈംഗീകമായി പീഡിപ്പിച്ചാല്‍ വിവാഹ മോചനത്തിന് കാരണമായി അവതരിപ്പിക്കാം; വെെവാഹിക നിയമങ്ങള്‍ പൊളിച്ചെഴുതണമെന്ന് ഹെെക്കോടതി
X

കൊച്ചി: പങ്കാളിയുടെ സമ്മതമില്ലാതെ ബലമായി ലെെംഗിക ബന്ധത്തിലേർപ്പെടുന്നത് വിവാഹമോചനത്തിന് കാരണമായി കാണിക്കാമെന്ന് കേരള ഹെെക്കോടതി. രാജ്യത്തെ വൈവാഹിക നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയമായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹെെക്കോടതിയുടെ നിർണ്ണായക വിധി.

വൈവാഹിക പീഡനങ്ങൾ വ്യക്തി സ്വാതന്ത്ര്യത്തിന്മേലും സ്വകാര്യതയുടെ മേലുമുള്ള കടന്നു കയറ്റമാണെന്ന് നിരീക്ഷിച്ച കോടതി ഭാര്യയുടെ ശരീരം തന്റേതാണെന്ന ചിന്താഗതിയിലും അതിന്റെ ഭാഗമായിട്ടുള്ള അതിക്രമങ്ങളിലും കടുത്ത എതിർപ്പ് രേഖപ്പെടുത്തി.

ഇത്തരം പീഡനങ്ങള്‍ അനുഭവിക്കുന്നവർക്ക് വിവാഹമോചനം നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ കോഴിക്കോട് സ്വദേശിയുടെ വിവാഹമോചനത്തിനെതിരായ അപ്പീൽ തള്ളികൊണ്ടായിരുന്നു ഡിവിഷൻ ബെഞ്ച് നിരീക്ഷണം. യുവതിയുടെ അഭ്യർഥന പ്രകാരം കോടതി വിവാഹമോചനം അനുവദിച്ചു.

വിവാഹത്തിനും വിവാഹമോചനത്തിനും വ്യക്തിനിയമത്തിനുപകരം മതേതരമായ ഏകീകൃത നിയമം കൊണ്ടുവരണമെന്നും ഹെെക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു പരാമർശം.


Next Story