Top

മണ്ണാര്‍ക്കാട് വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

ബാലന്‍ നായരില്‍ സംശയം തോന്നിയതോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

22 Aug 2021 8:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മണ്ണാര്‍ക്കാട് വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍
X

പാലക്കാട് വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് തെങ്കര കോല്‍പ്പാടത്തിനു സമീപമാണ് കാഞ്ഞിരപ്പുഴ പാക്കാട് വീട്ടില്‍ എഴുപത്തിയേഴുകാരിയായ ശാരദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് ചേനക്കാട്ടില്‍ ബാലന്‍ നായരെ (70) പൊലീസ് കസ്റ്റഡിയിലെടുത്തു.

ബാലന്‍ നായരില്‍ സംശയം തോന്നിയതോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നെറ്റിയില്‍ മുറിവേറ്റ നിലയിലാണ് ഇയാളെ വീട്ടില്‍ കണ്ടെത്തിയത്. മരിച്ച നിലയില്‍ കണ്ടെത്തിയ ശാരദയുടെ ശരീരത്തില്‍ മുറിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മോഷണം ശ്രമം അടക്കം പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

ദമ്പദികള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും പലപ്പോഴും വഴക്കുണ്ടാകാറുണെന്നും പൊലീസ് പറഞ്ഞു. മകനും കുടുംബവും ഇവര്‍ക്കൊപ്പമാണ് താമസം. ഓണമായതിനാല്‍ ശനിയാഴ്ച്ച ഇവര്‍ ബന്ധുവീട്ടിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മണ്ണാര്‍ക്കാട് ഡിവൈഎസ്പി പി എ കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Next Story