Top

മഞ്ചേശ്വരം കോഴക്കേസ്: കെ സുരേന്ദ്രന്റെ മൊഴികള്‍ വസ്തുതാ വിരുദ്ധം, വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച്

22 Sep 2021 1:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഞ്ചേശ്വരം കോഴക്കേസ്: കെ സുരേന്ദ്രന്റെ മൊഴികള്‍ വസ്തുതാ വിരുദ്ധം, വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച്
X

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. നേരത്തെ നടത്തിയ ചോദ്യം ചെയ്യലില്‍ കെ സുരേന്ദ്രന്‍ നല്‍കിയ മൊഴികള്‍ വസ്തുതാ വിരുദ്ധമാണെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച് വീണ്ടും നടപടിക്ക് ഒരുങ്ങുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയ്ക്ക് പണം നല്‍കി പത്രിക പിന്‍വലിപ്പിച്ചെന്നാണ് പരാതിയിലാണ് നടപടി.

കേസുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 16 ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും കെ. സുന്ദരയെ തനിക്ക് അറിയില്ല. പരാതിയില്‍ പറയുന്ന ദിവസം കാസര്‍ഗോഡ് തന്നെ ഇല്ലായിരുന്നു എന്നും സുരേന്ദ്രന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്.

എന്നാല്‍, പരാതിയില്‍ പറയുന്ന കാസര്‍ഗോഡുള്ള ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്ന മൊഴിയും തെറ്റാണ്. നഷ്ടപ്പെട്ടെന്ന് പറയുന്ന ഫോണ്‍ സുരേന്ദ്രന്‍ തന്നെ ഉപയോഗിക്കുന്നു. ഇതുള്‍പ്പെടെയുള്ളയുള്ള വിഷയങ്ങളില്‍ വ്യക്തവരുത്താണ് ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വിവി രമേശനാണ് പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസ് റജിസ്റ്റര്‍ ചെയ്ത് 3 മാസത്തിനു ശേഷമാണ് സുരേന്ദ്രനെ സെപ്തംബര്‍ 16 ന് ചോദ്യം ചെയ്തത്. കേസ് കെട്ടിച്ചമച്ചതാണ്, പത്രിക പിന്‍വലിപ്പിക്കാന്‍ സുന്ദരയെ കൊണ്ട് ഒപ്പ് വയ്പ്പിച്ചു എന്നു പറയുന്ന താളിപ്പടപ്പിലെ ഹോട്ടലില്‍ താമസിച്ചിട്ടില്ല. കെ.സുന്ദരയെ തനിക്ക് അറിയില്ലെന്നുമാണ് സുരേന്ദ്രന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. ചോദിച്ച ചോദ്യങ്ങളില്‍ അറിയാവുന്നതിനെല്ലാം ഉത്തരം നല്‍കിയെന്നും കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും സുരേന്ദ്രന്‍ ചോദ്യംചെയ്യലിനു ശേഷം മാധ്യമങ്ങളോടും പ്രതികരിച്ചിരുന്നു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ഡി വൈ എസ് പി സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഒന്നര മണിക്കൂര്‍ നേരമായിരുന്നു സുരേന്ദ്രനെ ചോദ്യം ചെയ്തത്.

Next Story