Top

'കുട്ടികള്‍ പിഴച്ചു പോകാതിരിക്കാനുള്ള മുന്നറിയിപ്പ് മാത്രം'; പാലാ ബിഷപ്പിനെ പിന്തുണച്ചുള്ള റാലിയില്‍ മാണി സി കാപ്പന്‍

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് പിന്നാലെ പാലാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള റാലിയില്‍ പങ്കെടുത്ത് മാണി സി കാപ്പന്‍ എംഎല്‍എയും

12 Sep 2021 6:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുട്ടികള്‍ പിഴച്ചു പോകാതിരിക്കാനുള്ള മുന്നറിയിപ്പ് മാത്രം; പാലാ ബിഷപ്പിനെ പിന്തുണച്ചുള്ള റാലിയില്‍ മാണി സി കാപ്പന്‍
X

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് പിന്നാലെ പാലാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള റാലിയില്‍ പങ്കെടുത്ത് മാണി സി കാപ്പന്‍ എംഎല്‍എയും. നേരത്തെയും പരാമര്‍ശത്തെ കാപ്പന്‍ പിന്തുണച്ചിരുന്നെങ്കിലും ഇതാദ്യമായാണ് എംഎല്‍എ സമരവേദിയില്‍ എത്തുന്നത്. ബിഷപ്പിന്റെ പരാമര്‍ശം ലഹരിക്കെതിരേയും കുട്ടികള്‍ പിഴച്ചുപോകുന്നത് തടയിടാനുമാണെന്നും വര്‍ഗീയതയുടെ വിത്ത് പാലായില്‍ പാകാന്‍ കഴിയില്ലെന്നും മാണി സി കാപ്പന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ചുകൊണ്ട് പറഞ്ഞു. മാനസിക സമാധാന ക്ഷമ സദസിന്റേ പേരിലാണ് പ്രതിഷേധം.

'ലഹരിക്കെതിരേയാണ് ബിഷപ്പിന്റെ പ്രസ്താവന. കുട്ടികള്‍ പിഴച്ചുപോകുന്നതിനെതിരെ മാതാപിതാക്കളും കുട്ടികളും ജാഗരൂകരായിരിക്കണം എന്ന് മാത്രമാണ് അര്‍ത്ഥം. അതിന് ബദലായി പാലാ അരമനയിലേക്ക് ജാഥ നയിക്കുകയും മറ്റു ധിക്കാരപരമായ പ്രവര്‍ത്തിക്കളും ചെയ്യുന്നത് ഇവിടെ വര്‍ഗീയതയുടെ വിത്തുകള്‍ പാകാനാണ്. അങ്ങനെ വിത്ത് പാകി അത് കൊയ്യാം എന്ന് ആരും വ്യോമോഹിക്കേണ്ടതില്ല.' എന്നായിരുന്നു മാണി സി കാപ്പന്റെ പരാമര്‍ശം. പാലായില്‍ ജാതിമതഭേദമന്യേയാണ് എല്ലാവരും കഴിയുന്നതെന്നും മാണി സി കാപ്പന്‍കൂട്ടിചേര്‍ത്തു.

Next Story