Top

പാലായിൽ ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

ബന്ധുക്കൾ നൽകിയ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

7 Sep 2021 12:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലായിൽ ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
X

പാലായിൽ ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. പ്രതിയായ അയൽവാസിയാണ് പിടിയിലായത്. വലവൂർ സ്വദേശിയായ യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

ടി വി കാണാൻ എന്ന വ്യാജേന വീട്ടിലെത്തിയ പ്രതി യുവതിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Next Story