Top

അഫ്​ഗാനിസ്ഥാനിൽ കുടുങ്ങിയ മലയാളികൾക്ക് നോർക്ക റൂട്ട്സുമായി ബന്ധപ്പെടാം; മുഖ്യമന്ത്രി

വിദേശകാര്യ മന്ത്രാലയത്തിൻ്റെ 24x7 പ്രവർത്തിക്കുന്ന സ്പെഷ്യൽ അഫ്ഗാനിസ്ഥാൻ സെല്ലിനെയും സമീപിക്കാവുന്നതാണ്

22 Aug 2021 2:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഫ്​ഗാനിസ്ഥാനിൽ കുടുങ്ങിയ മലയാളികൾക്ക് നോർക്ക റൂട്ട്സുമായി ബന്ധപ്പെടാം; മുഖ്യമന്ത്രി
X

അഫ്​ഗാനിസ്ഥാനിൽ കുടുങ്ങിയ മലയാളികൾക്ക് സഹായത്തിനായി നോർക്ക റൂട്ട്സുമായി ബന്ധപ്പെടാം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ പെട്ടുപോയിരിക്കുന്ന മലയാളികൾക്ക് സഹായങ്ങൾക്കായി നോർക്ക റൂട്ട്സുമായി ബന്ധപ്പെടാം. വിദേശകാര്യ മന്ത്രാലയത്തിൻ്റെ 24x7 പ്രവർത്തിക്കുന്ന സ്പെഷ്യൽ അഫ്ഗാനിസ്ഥാൻ സെല്ലിനെയും സമീപിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് വേണ്ട മുൻകൈയെടുത്ത പ്രധാനമന്ത്രിയോടും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയ വിദേശകാര്യ മന്ത്രാലയത്തോടും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Next Story