Top

കോയമ്പത്തൂരിലെ ഹോട്ടല്‍ മുറിയില്‍ മലയാളി യുവതി മരിച്ച നിലയില്‍; മൃതദേഹം അഴുകിയ അവസ്ഥയില്‍, ഒപ്പമുണ്ടായിരുന്നയാള്‍ ആശുപത്രിയില്‍

കോഴിക്കോട് സ്വദേശികളായ മുസ്തഫ (58), ബിന്ദു (46) എന്നീ പേരിലാണ് ഇരുവരും മുറിയെടുത്തത്

9 Aug 2021 3:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോയമ്പത്തൂരിലെ ഹോട്ടല്‍ മുറിയില്‍ മലയാളി യുവതി മരിച്ച നിലയില്‍; മൃതദേഹം അഴുകിയ അവസ്ഥയില്‍, ഒപ്പമുണ്ടായിരുന്നയാള്‍ ആശുപത്രിയില്‍
X

കോയമ്പത്തൂരില്‍ മലയാളി സ്ത്രീയുടെ മൃതദേഹം ഹോട്ടല്‍ മുറിയില്‍ അഴുകിയ നിലയില്‍. ഗാന്ധിപുരം ക്രോസ് കട്ട് റോഡിലെ ഹോട്ടല്‍ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് സ്വദേശികളായ മുസ്തഫ (58), ബിന്ദു (46) എന്നീ പേരിലാണ് ഇരുവരും മുറിയെടുത്തത്. കഴിഞ്ഞ 26ാം തീയ്യതി മുതല്‍ ഇരുവരും ഹോട്ടലില്‍ താമസം തുടങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ 2 ദിവസമായി മുറി തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

രണ്ട് ദിവസത്തെ പഴക്കം എങ്കിലും മൃതദേഹത്തിനുണ്ടെന്നാണ് പൊലീസ് നിഗമനം. ഒപ്പമുണ്ടായിരുന്ന പുരുഷനെ കോയമ്പത്തൂരിലെ മെഡിക്കല്‍ കൊളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

Next Story