Top

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവം; മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍

കഴിഞ്ഞ മാസം 23നാണ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. ആത്മഹതയുടെ കാരണം വ്യക്തമാക്കുന്ന വീഡിയോ മൊബൈലില്‍ പകര്‍ത്തിയ ശേഷമാണ് മൂസക്കുട്ടി ജീവനൊടുക്കിയത്

6 Oct 2021 3:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവം; മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍
X

മലപ്പുറം മമ്പാട് ഗൃഹനാഥന്റെ ആത്മഹത്യയില്‍ മുഖ്യപ്രതിയായ മകളുടെ ഭര്‍ത്താവ് അബ്ദുള്‍ ഹമീദ് അറസ്റ്റില്‍. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അബ്ദുള്‍ ഹമീദിനെ പിടികൂടിയത്. അബ്ദുള്‍ ഹമീദിന്റെ ഭാര്യ നല്‍കിയ സ്ത്രീധന പീഡന പരാതിയിലാണ് അറസ്റ്റ്. മകളുടെ ഭര്‍ത്താവിന്റെ മാനസിക പീഡനത്തെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം മൂസക്കുട്ടി ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ മാസം 23നാണ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. ആത്മഹതയുടെ കാരണം വ്യക്തമാക്കുന്ന വീഡിയോ മൊബൈലില്‍ പകര്‍ത്തിയ ശേഷമാണ് മൂസക്കുട്ടി ജീവനൊടുക്കിയത്. മകളുടെ ഭര്‍ത്താവ് സ്ത്രീധനത്തെ ചൊല്ലി മാനസികമായി പീഡിപ്പിക്കുന്നുവെന്നും, മാനസിക സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെന്നുമാണ് മൂസക്കുട്ടി മരിക്കുന്നതിന് തൊട്ട് മുമ്പ് ചിത്രീകരിച്ച വീഡിയോയിലുള്ളത്.

Next Story