Top

'ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്'; പാലാ പിതാവിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ്

മെത്രാനെ ഒരു സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കുന്നു

9 Sep 2021 4:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്; പാലാ പിതാവിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ്
X

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി. ബിഷപ്പിനെ സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കാനുള്ള പ്രചരണങ്ങളെ ചെറുക്കുമെന്നും സിപിഐഎമ്മും ബിജെപിയും ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. ബിഷപ്പിനെ വേട്ടയാടാന്‍ അനുവദിക്കില്ല. വിഷയത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തി യാഥാര്‍ഥ്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് പ്രസ്താവന: ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നീ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചത് ഒരു സാമൂഹ്യ വിപത്തിനെ കുറിച്ചുള്ള ആശങ്കയാണ്.

ഈ വിഷയത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തി യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തു കൊണ്ടുവരുവാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുണ്ട്. അതിന് തയ്യാറാകാതെ മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനുള്ള ശ്രമങ്ങള്‍ പൊതു സമൂഹം തിരിച്ചറിയണമെന്നും, പാലായുടെ അഭിവന്ദ്യ മെത്രാനെ ഒരു സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കുന്ന പ്രചാരണങ്ങളെ ചേര്‍ക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.

പാലാ രൂപതയും, കല്ലറങ്ങാട്ട് തിരുമേനിയും മതനിരപേക്ഷ നിലപാട് എല്ലാകാലത്തും ഉയര്‍ത്തിപ്പിടിച്ച് ഉള്ളതാണ്. ഇതെല്ലാം ബോധപൂര്‍വ്വം മറന്നുകൊണ്ട് അദ്ദേഹത്തിനെതിരെ നടത്തുന്ന ആക്രമണങ്ങളെ കമ്മിറ്റി അപലപിച്ചു. വിഷയത്തെ വളച്ചൊടിച്ച് ക്രൈസ്തവ മുസ്ലിം ഭിന്നത സൃഷ്ടിക്കുവാനുള്ള സാഹചര്യം ഉണ്ടാകരുതെന്നും യൂത്ത് കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചു. സിപിഎമ്മിനെ പോലെ തന്നെ ബിജെപിയും വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മണ്ഡലം കമ്മിറ്റി ആരോപിച്ചു.


Next Story