Top

ലോട്ടറി നമ്പറില്‍ കൃത്രിമം കാണിച്ച് സമ്മാനതുക അടിച്ചുമാറ്റി; തട്ടിപ്പുകാരന്‍ വാഹനപരിശോധനയില്‍ കുടുങ്ങി

സമ്മാനാര്‍ഹമല്ലാത്ത ലോട്ടറിയില്‍ സമ്മാനാര്‍ഹമായ നമ്പര്‍ കൂട്ടിച്ചേര്‍ത്താണ് തട്ടിപ്പ് നടത്തിയത്.

29 Sep 2021 7:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോട്ടറി നമ്പറില്‍ കൃത്രിമം കാണിച്ച് സമ്മാനതുക അടിച്ചുമാറ്റി; തട്ടിപ്പുകാരന്‍ വാഹനപരിശോധനയില്‍ കുടുങ്ങി
X

ലോട്ടറി നമ്പറില്‍ കൃത്രിമം കാണിച്ച് സമ്മാനതുക തട്ടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തൃശ്ശൂര്‍ വല്ലച്ചിറ സ്വദേശി തൊട്ടിപറമ്പില്‍ അനിലിനെയാണ് വെസ്റ്റ് എസ്ഐ റെമിനും സംഘവും അറസ്റ്റ് ചെയ്തത്. വാഹനപരിശോധനക്കിടെ അപ്രതീക്ഷിതമായി പ്രതി പൊലീസിന് മുന്നില്‍ പെടുകയായിരുന്നു.

പൂത്തോള്‍ സെന്ററില്‍ ലോട്ടറികച്ചവടം നടത്തുന്ന രാജേശ്വരി എന്ന സ്ത്രീയെ ആണ് ഇയാള്‍ ലോട്ടറി വാങ്ങി കബളിപ്പിച്ചത്. സമ്മാനാര്‍ഹമല്ലാത്ത ലോട്ടറിയില്‍ സമ്മാനാര്‍ഹമായ നമ്പര്‍ കൂട്ടിച്ചേര്‍ത്താണ് തട്ടിപ്പ് നടത്തിയത്.

500 രൂപ വീതം സമ്മാനം ഉണ്ടെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ചാണ് രാജേശ്വരിക്ക് ലോട്ടറി നല്‍കി അനിലന്‍ സമ്മാനതുക കൈക്കലാക്കിയത്. കിട്ടിയ സമ്മാനതുകക്ക് 300 രൂപ വിലവരുന്ന 4 ഓണം ബംപര്‍ ലോട്ടറിയും 150 രൂപയും രാജേശ്വരിയില്‍ നിന്നും ഇയാള്‍ വാങ്ങുകയും ചെയ്തു. പിന്നീട് ചതി മനസ്സിലാക്കിയ രാജേശ്വരി വെസ്റ്റ് പൊലീസില്‍ പരാതി പരാതിപെടുകയായിരുന്നു.

അന്വേഷണ ഭാഗമായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് അനിലന്‍ ബൈക്കില്‍ വന്ന് ലോട്ടറി ടിക്കറ്റ് വാങ്ങുന്ന ദൃശ്യം കിട്ടിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് വാഹന പരിശോധന നടത്തുന്നതിനിടെ സബ് ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാറിന് ഇയാളുടെ ബൈക്ക് കണ്ട് സംശയം തോന്നുകയും പിടികൂടുകയുമായിരുന്നു.

Next Story