Top

'പൂര്‍ത്തിയാക്കുന്നത് ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപ്‌ന'മെന്ന് മുഖ്യമന്ത്രി; 12,067 'ലൈഫ്' വീടുകള്‍ കൈമാറി

18 Sep 2021 7:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൂര്‍ത്തിയാക്കുന്നത് ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപ്‌നമെന്ന് മുഖ്യമന്ത്രി; 12,067 ലൈഫ് വീടുകള്‍ കൈമാറി
X

ഒരിക്കലും നടക്കില്ലെന്ന സ്വപ്നമാണ് ലൈഫ് മിഷനിലൂടെ പൂര്‍ത്തിയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ 12,067 വീടുകളുടെ ഗൃഹപ്രവേശന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കവെ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അഞ്ച് വര്‍ഷം കൊണ്ട് 2,62,131 വീടുകള്‍ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. ലൈഫ് പദ്ധതി്ക്കായി 8993 കോടി രൂപ ഇതിനോടകം ചിലവഴിച്ചു. കേന്ദ്ര പദ്ധതികളും ലൈഫുമായി സംയോജിപ്പിച്ചിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളും പരാമര്‍മര്‍ശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സദുദ്ധേശത്തോടെ നടത്തിയ ഇടപെടല്‍ അനാവശ്യ വിവാദത്തിന് ആയുധമാക്കി. സുതാര്യമായി നടപ്പാക്കിയ പദ്ധതിയെ കുറിച്ച് ആരോപണങ്ങള്‍ പടച്ചുവിട്ടു. നാടിന് ഉണ്ടാക്കിയ നേട്ടങ്ങള്‍ ഇകഴ്ത്തിക്കാട്ടിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നവ നിര്‍മ്മാണ പദ്ധതിയ്ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയത്. അഞ്ച് ലക്ഷം വീടുകള്‍ കൂടി വരുന്ന 5 വര്‍ഷത്തിനകം സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നിര്‍മിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റ്-

നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച 12,067 വീടുകള്‍ കൈമാറി. ഭവനരഹിതരില്ലാത്ത കേരളം ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പാണ്. ആ മഹത്തായ ലക്ഷ്യത്തിലേക്ക് അടിയുറച്ച കാല്‍വയ്പുകളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. വരുന്ന അഞ്ച് വര്‍ഷത്തിനകം അഞ്ച് ലക്ഷം വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ആ ലക്ഷ്യം നിറവേറ്റാന്‍ നമുക്ക് ഒരുമിച്ച് നില്‍ക്കാം.



Popular Stories

    Next Story