Top

കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ട്'; വൈദ്യുതി ഭേദഗതി നിയമത്തിനെതിരായ പ്രമേയം പാസാക്കി നിയമസഭ

പുതിയ ഭേദഗതി നിയമത്തിനെതിരെ ഒറ്റക്കെട്ടായാണ് സഭയില്‍ ഭരണ പ്രതിപക്ഷ നേതാക്കള്‍ നിലപാട് കൈക്കൊണ്ടത്.

5 Aug 2021 10:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ട്; വൈദ്യുതി ഭേദഗതി നിയമത്തിനെതിരായ പ്രമേയം പാസാക്കി നിയമസഭ
X

കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുതി ഭേദഗതി നിയമത്തിനെതിരായ പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി. വിഷയത്തില്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി ഒരു സമവായത്തിലെത്താന്‍ കേന്ദ്രത്തിനായില്ലെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. വൈദ്യുതി വിതരണ രംഗത്ത് ഏറെ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്ന പുതിയ ഭേദഗതി നിയമത്തിനെതിരെ ഒറ്റക്കെട്ടായാണ് സഭയില്‍ ഭരണ പ്രതിപക്ഷ നേതാക്കള്‍ നിലപാട് കൈക്കൊണ്ടത്.

പുതിയ നിയമഭേദഗതി പ്രകാരം സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നാണ് പ്രമേയത്തില്‍ പറയുന്നത്. അതുവഴി സംസ്ഥാന സര്‍ക്കാരിനും വൈദ്യുതി ബോര്‍ഡിനുമുള്ള നിയന്ത്രണം ഇല്ലാതാവും.

മാത്രമല്ല സ്വകാര്യ കമ്പനികള്‍ക്ക് കൈകടത്തല്‍ നടത്താനുള്ള അവസരം നല്‍കി മേഖലയില്‍ അനിശ്ചിതത്വം സൃഷ്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കേരളം ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ നിയമ ഭേദഗതിയില്‍ നിന്നും പിന്മാറാന്‍ കേന്ദ്രം തയ്യാറാവണമെന്നും പ്രമേയത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ടു.

Next Story