Top

യുഡിഎഫിനെതിരെ ലീഗിന്റെ വോട്ട്; പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് പ്രമേയം പാസായി

മാത്യു കുഴലനാടന്റെയും ഡീന്‍ കുര്യക്കോസിന്റെയും പഞ്ചായത്താണിത്.

15 Sep 2021 7:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഡിഎഫിനെതിരെ ലീഗിന്റെ വോട്ട്; പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് പ്രമേയം പാസായി
X

എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. മുസ്ലീം ലീഗ് അംഗം യുഡിഎഫിനെതിരെ വോട്ട് ചെയ്തു. മാത്യു കുഴല്‍നാടന്റെയും ഡീന്‍ കുര്യക്കോസിന്റെയും പഞ്ചായത്താണിത്.

13 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ആറ് വീതം എല്‍ഡിഎഫ് യുഡിഎഫ് അംഗങ്ങളാണുള്ളത്. സ്വതന്ത്ര്യയായി ജയിച്ച സിസി ജെയ്‌സണ്‍ യുഡിഎഫ് പിന്തുണയോടെ പ്രസിഡന്റാവുകയായിരുന്നു. പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി, ടെണ്ടര്‍ നടപടിയിലെത്തിയ പൈങ്ങോട്ടൂര്‍ കുടിവെള്ള പദ്ധതി, നിര്‍മാണമാരംഭിച്ച പൊതു ശ്മശാനത്തിന്റെ നടപടി തുടരുന്നതിലും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും പ്രസിഡന്റ് എന്ന നിലയില്‍ സിസി ജെയ്‌സണ്‍ പരാജയമായിരുന്നെന്ന് വാര്‍ഡ് അംഗം സന്തോഷ് ജോര്‍ജ് പറഞ്ഞു. പഞ്ചായത്തിന്റെ വികസന മുരടിപ്പിനും ദൈനംദിന ഭരണസ്തംഭനത്തിനും കാരണം പ്രസിഡന്റിന്റെ തന്‍പ്രമാണിത്തവും പക്ഷപാതപരമായ സമീപനങ്ങളുമാണെന്നും അതുകൊണ്ടാണ് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്നതെന്നും വാര്‍ഡ് അംഗം പറഞ്ഞു.

അവിശ്വാസം കൊണ്ടുവന്നതിന് പിന്നാലെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിസാര്‍ മുഹമ്മദ് സ്ഥാനം രാജിവച്ചിരുന്നു. തുടര്‍ന്ന് ഇന്ന് നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിസാര്‍ മുഹമ്മദ് എല്‍ഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു.

Popular

    Next Story