Top

ഫാത്തിമ തെഹ്‌ലിയക്കെതിരെ ലീഗ് നടപടി; എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി

നടത്തിയത് ഗുരുതര അച്ചടക്കലംഘനം

13 Sep 2021 10:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫാത്തിമ തെഹ്‌ലിയക്കെതിരെ ലീഗ് നടപടി; എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി
X

ഫാത്തിമ തെഹ്‌ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. ഹരിത വിഷയത്തില്‍ ഫാത്തിമ നടത്തിയത് ഗുരുതര അച്ചടക്കലംഘനമാണെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് മുസ്ലീംലീഗിന്റെ നടപടി.

ലീഗ് സംസ്ഥാന കമ്മറ്റിയുടെ ശുപാര്‍ശ പ്രകാര ദേശീയനേതൃത്വമാണ് നടപടി സ്വീകരിച്ചത്. നേതൃത്വത്തിനെതിരെ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കിയിരുന്നത് ഫാത്തിമയാണെന്നാണ് ലീഗിന്റെ കണ്ടെത്തല്‍. സോഷ്യല്‍ മീഡിയ വഴിയുണ്ടായ പ്രതികരണവും നേതൃത്വത്തെ പ്രകോപിപ്പിച്ചു. ഹരിതയുടെ ആദ്യകാല സസ്ഥാന പ്രസിഡന്റായിരുന്നു ഫാത്തിമ.

ഹരിതയുടെ സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടതിനെതിരെ നേതൃത്വത്തിനെതിരെ തുറന്നടിച്ച് ഫാത്തിമ രംഗത്തെത്തിയിരുന്നു. ഹരിത നേതാക്കള്‍ ഏത് തരത്തിലുള്ള അച്ചടക്ക ലംഘനമാണ്് നടത്തിയതെന്ന് നേതൃത്വം വിശദീകരിച്ചിട്ടില്ലെന്നും ഹരിത നേതാക്കള്‍ക്ക് ഒപ്പം ഉണ്ടാകുമെന്നും തെഹലിയ വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള പരാതികള്‍ പരിഹരിക്കേണ്ടത് ഈ രീതിയിലാണൊയെന്ന് പൊതുസമൂഹം വിലയിരുത്തട്ടെയെന്നും ഫാത്തിമ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരുന്നു.

Next Story