Top

കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം

ജിജിക്ക് ഏഴു വോട്ടും അമ്പിളിക്ക് ആറു വോട്ടുമാണ് ലഭിച്ചത്.

25 Aug 2021 10:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം
X

കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം. യുഡിഎഫിലെ എം വി അമ്പിളിയെയാണ് എല്‍ഡിഎഫിലെ ജിജി സജി പരാജയപ്പെടുത്തിയത്. ജിജിക്ക് ഏഴു വോട്ടും അമ്പിളിക്ക് ആറു വോട്ടുമാണ് ലഭിച്ചത്.

ജൂലൈ 28ന് പ്രസിഡന്റായിരുന്ന അമ്പിളിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം വിജയിക്കുകയും പ്രസിഡന്റ് പുറത്താവുകയും ചെയ്തു. യുഡിഎഫിനൊപ്പമായിരുന്ന ജിജി എല്‍ഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചു. തുടര്‍ന്ന് വൈസ് പ്രസിഡന്റിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസവും വിജയിച്ചിരുന്നു.

Next Story