Top

എല്‍ഡിഎഫിനും യുഡിഎഫിനും തുല്ല്യഅംഗബലം; ബിജെപിക്ക് എട്ട്; കോട്ടയം മുനിസിപ്പാലിറ്റിയിലും അവിശ്വാസപ്രമേയം

കോട്ടയം ഈരാറ്റുപേട്ട നഗരസഭക്ക് പിന്നാലെ കോട്ടയം മുനിസിപ്പാലിറ്റിയിലും അവിശ്വാസപ്രമേയവുമായി എല്‍ഡിഎഫ്

18 Sep 2021 2:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്‍ഡിഎഫിനും യുഡിഎഫിനും തുല്ല്യഅംഗബലം; ബിജെപിക്ക് എട്ട്; കോട്ടയം മുനിസിപ്പാലിറ്റിയിലും അവിശ്വാസപ്രമേയം
X

കോട്ടയം ഈരാറ്റുപേട്ട നഗരസഭക്ക് പിന്നാലെ കോട്ടയം മുനിസിപ്പാലിറ്റിയിലും അവിശ്വാസപ്രമേയവുമായി എല്‍ഡിഎഫ്. ഈമാസം 24നാണ് യുഡിഎഫ് ഭരണസമിതിക്ക് എതിരായുള്ള എല്‍ഡിഎഫ് അവിശ്വാസം പ്രമേയം. നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് അംഗബലം തുല്യമായതിനാല്‍ ബിജെപിയുടെ നിലപാട് നിര്‍ണായകമാകും.

52 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങള്‍ വീതമാണുള്ളത്. ബിജെപിക്ക് എട്ടും. അവിശ്വാസം പാസാക്കുമെന്ന് പറയുമ്പോഴും ബിജെപി പിന്തുണ സ്വീകരിക്കുമോ ചോദ്യത്തിന് വ്യക്തമായ ഉത്തരം എല്‍ഡിഎഫ് മുനിസിപ്പല്‍ നേതൃത്വം നല്‍കുന്നില്ല.

അതേസമയം ഭരണസമിതിക്ക് എതിരെയുള്ള ആരോപണങ്ങള്‍ തള്ളുകയാണ് ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍. കൂടാതെ പ്രശ്‌നങ്ങള്‍ക്ക് കാരണം പ്രതിപക്ഷമാണ് എന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു വെക്കുന്നു.യുഡിഎഫ് വിമതയായി ജയിച്ച് പിന്നീട് കോണ്‍ഗ്രസ് ക്യാമ്പിലെത്തിയ ബിന്‍സി സെബാസ്റ്റ്യന്‍ എതിരെ സ്വന്തം പാര്‍ട്ടിയിലും എതിര്‍പ്പുകള്‍ ഉണ്ട്.

ഇരാറ്റുപേട്ടയില്‍ സിപിഎമ്മിനെ എസ്ഡിപിഐ പിന്തുണച്ചത് അവിശുദ്ധ കൂട്ടുകെട്ട് എന്നായിരുന്നു ബിജെപി വിശേഷിപ്പിച്ചത്. അതിനാല്‍ കോട്ടയത്ത് എല്‍ഡിഎഫ് അവതരിപ്പിക്കുന്ന അവിശ്വാസത്തെ ബിജെപി കൗണ്‍സിലിന്മാര്‍ പിന്തുണച്ചാല്‍ ബിജെപി സംസ്ഥാന നേതൃത്വം പ്രതിരോധത്തിലാവും. അവിശ്വാസത്തില്‍ സ്വീകരിക്കുന്ന നിലപാട് വ്യക്തമാക്കാന്‍ ബിജെപി പ്രദേശിക നേതൃത്വവും തയ്യാറായില്ല.

Next Story