Top

നാലാമത്തെ കുട്ടിക്ക് ബിഷപ്പ് മാമോദീസ നല്‍കും; കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് വാഗ്ദാനങ്ങളുമായി ലത്തീന്‍ സഭയും

നേരത്തെ സമാനമായി പാലാ അതിരൂപതയും പ്രഖ്യാപനം നടത്തിയിരുന്നു

11 Aug 2021 10:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാലാമത്തെ കുട്ടിക്ക് ബിഷപ്പ് മാമോദീസ നല്‍കും; കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് വാഗ്ദാനങ്ങളുമായി ലത്തീന്‍ സഭയും
X

കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനുള്ള വിവിധ സഭകളുടെ തീരുമാനത്തിനു പിന്നാലെ ഇതേ വഴിയില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ പുതിയ പ്രഖ്യാപനം. അതിരൂപതയ്ക്ക് കീഴിലുള്ള കുടുംബങ്ങളിലെ നാലാമത്തെ കുട്ടിക്ക് ഇനി മുതല്‍ ബിഷപ്പുമാര്‍ മാമോദീസ ചടങ്ങ് നടത്തും. കൂടുതല്‍ അംഗങ്ങളുള്ള കുടുംബത്തിലെ കുട്ടികള്‍ക്ക് ലത്തീന്‍ അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച് ഡോ എം സൂസപാക്യമോ സഹായ മെത്രാന്‍ ഡോ ആര്‍ ക്രിസ്തുദാസോ പ്രാരംഭ കൂദാശ നല്‍കുമെന്നും സഭ വ്യക്തമാക്കി. ഇതിന്റെ തുടക്കമെന്നോണം ഓഗസ്റ്റ് 23 ന് വെള്ളയമ്പലം സെന്റ് തെരേസാസ് പള്ളിയില്‍ ബിഷപ്പ് ഡോ ആര്‍ ക്രിസ്തുദാസ് തെരെഞ്ഞെടുത്ത കുട്ടികള്‍ക്ക് മാമോദീസ നല്‍കും.

നേരത്തെ സമാനമായി പാലാ അതിരൂപതയും പ്രഖ്യാപനം നടത്തിയിരുന്നു. ഭാഗമായി അഞ്ച് കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 1500 രൂപ വീതം നല്‍കുമെന്നായിരുന്നു പാലാ രൂപതയുടെ പ്രഖ്യാപനം. പാലായിലെ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം ഉള്‍പ്പെടെയുള്ള ഓഫറുകളാണ് പാലാ രൂപത പ്രഖ്യാപിച്ചത്.

2000ന് ശേഷം വിവാഹിതരായ 5 കുട്ടികളില്‍ കൂടുതലുള്ള കുടുംബങ്ങള്‍ക്കാണ് ഫാമിലി അപ്പോസ്തലേറ്റ് വഴി പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം, ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലായിലെ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം, കുടുംബത്തിലെ നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ സഭയുടെ മാര്‍ സ്ലീവ മെഡിസിറ്റിയില്‍ സൗജന്യമായി നല്‍കും. ഇത്രയുമാണ് വാഗ്ദാനങ്ങള്‍.

Next Story