Top

'ഭൂമി തരം മാറ്റൽ നടപടികൾ സുതാര്യമാക്കും'; ഏജന്റുമാരുടെ അനാവശ്യ ഇടപെടല്‍ പരിശോധിക്കുമെന്ന് കെ രാജന്‍

13 Aug 2021 10:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭൂമി തരം മാറ്റൽ നടപടികൾ സുതാര്യമാക്കും; ഏജന്റുമാരുടെ അനാവശ്യ ഇടപെടല്‍ പരിശോധിക്കുമെന്ന് കെ രാജന്‍
X

സംസ്ഥാനത്തെ ഭൂമി തരം മാറ്റൽ നടപടികൾ സുതാര്യമാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അനാവശ്യ ഇടപെടൽ നടത്തുന്ന ഏജൻ്റുമാർക്കായി ശക്തമായ പരിശോധന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സെപ്റ്റംബർ മുതൽ ഡിസംബർ വരെ ഫയൽ തീർപ്പാക്കാൻ അദാലത്ത് നടത്തുമെന്നും കെ രാജന്‍ വ്യക്തമാക്കി.

'നൂറ് ദിന കർമ്മപദ്ധതിയുടെ ഭാഗമായി 12000 പട്ടയങ്ങൾ വിതരണം ചെയ്യും. പട്ടയ സംബന്ധമായ പരാതികൾ പരിഹരിക്കാൻ ലാൻഡ് ട്രിബ്രൂണൽ ശക്തിപ്പെടുത്തും. റവന്യു വിഷയങ്ങളിലെ പ്രശ്ന പരിഹാരത്തിനായി റെവന്യു സെക്രട്ടറിയേറ്റിൻ്റെ ഇടപെടൽ ശ്രദ്ധേയമാണ്. കെട്ടി കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻസെപ്റ്റംബർ മുതൽ ഡിസംബർ വരെ സെക്രട്ടറിയേറ്റ് മുതൽ വിലേജ് ഓഫീസുകൾ വരെയുള്ള സ്ഥാപനങ്ങളിൽ ഫയൽ അദാലത്തും സംഘടിപ്പിക്കും.'

ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ സർക്കാർ ഇറക്കിയ ഉത്തരവിലെ ആശയക്കുഴപ്പം ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ഇടപെടല്‍ ഉണ്ടായിരിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഫെബ്രുവരിക്ക് മുൻപ് നൽകിയ അപേക്ഷകൾ പരിഗണിക്കില്ല എന്ന പ്രചാരണം തെറ്റാണെന്നും നിയമപരമായ എല്ലാ ഭൂമി തരം മാറ്റലും അനുവദിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.



Next Story

Popular Stories