Top

''കുട്ടിക്കുരങ്ങന്‍മാരെ' ഇറക്കി കളിക്കുന്ന കുഞ്ഞാപ്പയുടെ അതിബുദ്ധി കയ്യിലിരിക്കട്ടെ. 'അത് വേ, ഇത് റേ': വിടാതെ കെടി ജലീല്‍

''കുട്ടിക്കുരങ്ങന്‍മാരെ' ഇറക്കി കളിക്കുന്ന കുഞ്ഞാപ്പയുടെ അതിബുദ്ധി കയ്യിലിരിക്കട്ടെ. 'അത് വേ, ഇത് റേ''. കെടി ജലീല്‍ പറഞ്ഞു.

18 Aug 2021 7:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുട്ടിക്കുരങ്ങന്‍മാരെ ഇറക്കി കളിക്കുന്ന കുഞ്ഞാപ്പയുടെ അതിബുദ്ധി കയ്യിലിരിക്കട്ടെ. അത് വേ, ഇത് റേ: വിടാതെ കെടി ജലീല്‍
X

സംസ്ഥാന പ്രസിഡണ്ട് പികെ നവാസിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് എംഎസ്എഫ് കാലിക്കറ്റ് സര്‍വ്വകലാശാല ക്യാംപസ് കമ്മിറ്റിയിലെ ഭാരവാഹികള്‍ രാജിവെച്ച സംഭവത്തില്‍ പ്രതികരിച്ച് കെടി ജലീല്‍ എംഎല്‍എ. ലീഗ് നേതാക്കളുടെ വിവേക ശൂന്യമായ നടപടി പാര്‍ട്ടിയെ എവിടെയെത്തിക്കുമെന്ന് കണ്ടറിയണമെന്ന് കെടി ജലീല്‍ അഭിപ്രായപ്പെട്ടു. എആര്‍ ബാങ്ക് തട്ടിപ്പിനെ മറക്കാന്‍ ലീഗ് നേതൃത്വം നടത്തുന്ന നാടകമാണ് ഹരിതയുമായി ബന്ധപ്പെട്ട വിവാദമെന്നും അത്തരമൊരു അതിബുദ്ധി കൈയ്യിലിരിക്കട്ടെയെന്നുമാണ് കെടി ജലീലിന്റെ വാദം.


''കുട്ടിക്കുരങ്ങന്‍മാരെ' ഇറക്കി കളിക്കുന്ന കുഞ്ഞാപ്പയുടെ അതിബുദ്ധി കയ്യിലിരിക്കട്ടെ. 'അത് വേ, ഇത് റേ''. കെടി ജലീല്‍ പറഞ്ഞു.


കെടി ജലീലിന്റെ പ്രതികരണം-
"എന്താണീ സംഭവിക്കുന്നത്? ലീഗ് നേതൃത്വത്തിന്റെ വിവേകശൂന്യമായ തീരുമാനങ്ങള്‍ പാര്‍ട്ടിയെ എവിടെയെത്തിക്കുമെന്ന് കണ്ടറിയണം. മോന്തായം വളഞ്ഞാല്‍ ആകെ വളയുമെന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയല്ല. ഹരിതയുടെ മറവില്‍ അഞ നഗര്‍ ബാങ്കിലെ കള്ളപ്പണ ഇടപാട് മുക്കാമെന്ന ധാരണയില്‍ ''കുട്ടിക്കുരങ്ങന്‍മാരെ' ഇറക്കി കളിക്കുന്ന കുഞ്ഞാപ്പയുടെ അതിബുദ്ധി കയ്യിലിരിക്കട്ടെ. 'അത് വേ, ഇത് റേ''. രണ്ടും ഒരേസമയം പത്തിവിടര്‍ത്തി സമുദായത്തിന്റെ പേരില്‍ നടക്കുന്ന 'കള്ളപ്പണ-പലിശാ-കച്ചവട-സ്ത്രീവിരുദ്ധ രാഷ്ട്രീയ''ത്തിന്റെ കഥ കഴിക്കും."

നേതാക്കള്‍ക്കെതിരായ ഹരിതാ ഭാരവാഹികളുടെ പരാതി ന്യായമാണെന്നും നടപടിയെടുക്കാത്ത സാഹചര്യത്തില്‍ ക്യാമ്പസിലെ വിദ്യാര്‍ത്ഥികളെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കാട്ടിയാണ് കാലിക്കറ്റ് സര്‍വ്വകലാശാല ക്യാംപസ് കമ്മിറ്റിയിലെ മുഴുവന്‍ ഭാരവാഹികളും രാജിവെച്ചത്.
പികെ നവാസിനെതിരെ നടപടി ആവശ്യപ്പെട്ട് ഇതിനകം 11 ജില്ലാ കമ്മിറ്റികള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഹരിത നേതാക്കളെ സംരക്ഷിക്കണമെന്നും ജില്ലാ നേതൃത്വങ്ങള്‍ കത്തില്‍ ആവശ്യപ്പെടുന്നു.
ശക്തമായ അഭിപ്രായ ഭിന്നതയാണ് വിഷയത്തില്‍ എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിലും ദേശീയ നേതൃത്വത്തിലും ഉയര്‍ന്നിട്ടുള്ളത്. ഇക്കാര്യം ദേശീയ നേതൃത്വം പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയ്ക്കുള്ളില്‍ നേതൃത്വം തന്നെ രണ്ട് തട്ടിലാവുന്നത്. ഹരിത കമ്മിറ്റിയെ മരവിച്ച തീരുമാനം ശരിയല്ലെന്നും, പി കെ നവാസിനെതിരെ നടപടി വേണമെന്നുമാണ് ഒരു ഒരു വിഭാഗത്തിന്റെ നിലപാട്.





Next Story