Top

ഇനി അടുത്ത ഉത്തരവാദിത്വത്തിലേക്ക്; ജമന്തി പൂക്കള്‍ക്കിടയില്‍ കെടി ജലീല്‍

മുസ്ലീം ലീഗില്‍ കുഞ്ഞാലിക്കുട്ടി യുഗം അവസാനിച്ചെന്ന് കെ ടി ജലീല്‍ ഇന്നലെ പറഞ്ഞിരുന്നു

8 Aug 2021 4:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇനി അടുത്ത ഉത്തരവാദിത്വത്തിലേക്ക്; ജമന്തി പൂക്കള്‍ക്കിടയില്‍ കെടി ജലീല്‍
X

ഒരു പത്രസമ്മേളനം മുസ്ലിം ലീഗ് രാഷ്ട്രീയത്തിലുണ്ടാക്കിയ പൊട്ടിത്തെറികള്‍ക്കിടെ അടുത്ത ഉത്തരവാദിത്വത്തിലേക്ക് കടക്കുകയാണെന്ന് കെടി ജലീല്‍. ' സുപ്രഭാതം, സമൃദ്ധം, സുന്ദരം ഇനി അടുത്ത ഉത്തരവാദിത്വത്തിലേക്ക്' എന്ന ഫേസ്ബുക്ക് പോസ്റ്റാണ് ജമന്തി പൂക്കള്‍ക്കിടയില്‍ നില്‍ക്കുന്ന ഒരു ഫോട്ടോയോടൊപ്പം രാവിലെ തന്നെ കെടി ജലീല്‍ ഇട്ടിരിക്കുന്നത്.


കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹൈദരലി ശിഹാബ് തങ്ങളെയും കുടുംബത്തെയും പികെ കുഞ്ഞാലിക്കുട്ടി ചതിച്ചു എന്ന ആരോപണവുമായി കെടി ജലീല്‍ രംഗത്തെത്തിയത്. പാലാരിവട്ടം അഴിമതിപ്പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലെത്തിയതിനു പിന്നില്‍ കുഞ്ഞാലിക്കുട്ടിയാണെന്നും എന്നാല്‍ ഒന്നുമറിയാത്ത ഹൈദരലി ശിഹാബ് തങ്ങള്‍ക്കാണ് ഇഡി ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നതെന്നും കെടി ജലീല്‍ പറഞ്ഞു. മുസ്ലിം സമുദായത്തെയും ലീഗിനെയും നാല് വെള്ളിക്കാശിന് വിറ്റ് തുലയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ചന്ദ്രിക ഇപ്പോള്‍ കോടിക്കണക്കിന് രൂപ ആസ്തിയുള്ള ഒരു ക്ഷേത്രത്തിലെ പൂജാരിയെപ്പോലെയാണെന്നും കെടി ജലീല്‍ പറഞ്ഞു. കെടി ജലീലിന്റെ ഈ ആരോപണമാണ് ലീഗില്‍ ഇപ്പോഴുണ്ടായ പൊട്ടിത്തെറികളിലേക്ക് നയിച്ചത്.

മുസ്ലീം ലീഗില്‍ കുഞ്ഞാലിക്കുട്ടി യുഗം അവസാനിച്ചെന്ന് കെ ടി ജലീല്‍ ഇന്നലെ പറഞ്ഞിരുന്നു. കുഞ്ഞാലിക്കുട്ടി വാ തുറക്കാത്ത ആദ്യ വാര്‍ത്താസമ്മേളനമാണ് നടന്നതെന്നും ജലീല്‍ പരിഹസിച്ചു. മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലീഗ് നേതാക്കളുടെ വാര്‍ത്താസമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന കെ ടി ജലീല്‍.

'ലീഗില്‍ കുഞ്ഞാലിക്കുട്ടി യുഗം അവസാനിച്ചു. കുഞ്ഞാലിക്കുട്ടി വാ തുറക്കാതിരുന്ന ചരിത്രത്തിലെ ആദ്യ വാര്‍ത്താ സമ്മേളനമാണ് കഴിഞ്ഞത്. മുസ്ലിം ലീഗിന്റെ ജനറല്‍ സെക്രട്ടറിയായ ശേഷം ആദ്യമായിട്ടാണ് പിഎംഎ സലാം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്. ഇടി മുഹമ്മദ് ബഷീറിന്റെ മൈക്ക് ആരും തട്ടിപ്പറിച്ചില്ല. അദ്ദേഹത്തിന് പറയാനുള്ളതെല്ലാം പറഞ്ഞു. ലീഗില്‍ മേസ്തരിപ്പണിക്ക് ആളെ ആവശ്യമില്ലെന്ന് സാദിക്ക് അലി പറഞ്ഞത് കുഞ്ഞാലിക്കുട്ടിയെ ഉദ്ദേശിച്ചാണെന്നതും വ്യക്തമാണ്', ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Next Story