Top

വ്യക്തത വേണം; കെടി ജലീലിനെ വിളിപ്പിച്ച് മുഖ്യമന്ത്രി

ചന്ദ്രികയുടെ മറവില്‍ നടത്തിയ ക്രമക്കേടില്‍ മുസ്ലീം ലീഗിനും കുഞ്ഞാലിക്കുട്ടിക്കും എതിരായി തന്റ കൈവശമുള്ള തെളിവുകള്‍ ഹാജരാക്കാന്‍ ഇഡി ജലീലിനോട് ആവശ്യപ്പെട്ടിരുന്നു

9 Sep 2021 6:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വ്യക്തത വേണം; കെടി ജലീലിനെ വിളിപ്പിച്ച് മുഖ്യമന്ത്രി
X

എആര്‍ സഹകരണ ബാങ്ക് വിവാദം പുകയുന്നതിനിടെ മുന്‍ മന്ത്രി കെടി ജലീലിനെ വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇന്ന് രാവിലെയായിരുന്നു കൂടികാഴ്ച്ച. ചന്ദ്രിക ക്രമക്കേട് വിവാദത്തില്‍ ഇന്ന് രാവിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കാന്‍ പോകുന്നതിന് മുന്നോടിയായിട്ടായിരുന്നു കൂടികാഴ്ച്ച.

ചന്ദ്രികയുടെ മറവില്‍ നടത്തിയ ക്രമക്കേടില്‍ മുസ്ലീം ലീഗിനും കുഞ്ഞാലിക്കുട്ടിക്കും എതിരായി തന്റ കൈവശമുള്ള തെളിവുകള്‍ ഹാജരാക്കാന്‍ ഇഡി ജലീലിനോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ കൊച്ചിയിലെ ഓഫീസില്‍ എത്തി ജലീല്‍ നല്‍കിയ മൊഴിയുടെ തുടര്‍ച്ചയായിട്ടാണ് വീണ്ടും വിളിപ്പിച്ചത്.

Next Story