Top

ചന്ദ്രിക വിവാദം: കെ ടി ജലീല്‍ വീണ്ടും ഇഡിക്ക് മുന്നില്‍; നിർണ്ണായക തെളിവുകള്‍ കെെമാറും

ഇഡി നോട്ടീസ് അനുസരിച്ചാണ് നടപടി

9 Sep 2021 11:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചന്ദ്രിക വിവാദം: കെ ടി ജലീല്‍ വീണ്ടും ഇഡിക്ക് മുന്നില്‍; നിർണ്ണായക തെളിവുകള്‍ കെെമാറും
X

ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ കെ ടി ജലീല്‍ എംഎല്‍എ ഇഡിക്ക് മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസില്‍ വെെകിട്ട് നാലുമണിയോടെയാണ് ജലീല്‍ ഹാജരായത്. കേസില്‍ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ ഏഴ് നിർണ്ണായക തെളിവുകള്‍ ഇന്ന് കെെമാറുമെന്നാണ് കെ ടി ജലീല്‍ അറിയിച്ചിരുന്നത്. ഇഡി നോട്ടീസ് അനുസരിച്ചാണ് നടപടി.

എആര്‍ നഗര്‍ സഹകരണബാങ്ക് കള്ളപ്പണ ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേതുള്‍പ്പെടെ വിമര്‍ശനം ഏറ്റുവാങ്ങിയാണ് കെ ടി ജലീല്‍ ഇന്ന് വീണ്ടും ഇഡിക്ക് മുന്നിലെത്തുന്നത്. ചന്ദ്രിക വിവാദത്തില്‍ ഈ മാസം രണ്ടിന് കെ ടി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി മൊഴി കൊടുത്തിരുന്നു. ഇ ഡി കൂടുതല്‍ വിശദാംശങ്ങളും തെളിവുകളും ആവശ്യപ്പെട്ടിട്ടുണ്ടെന്ന ജലീല്‍ അന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് തെളിവുകള്‍ നല്‍കാനായി ജലീല്‍ ഇഡിക്ക് മുന്നിലെത്തുന്നത്. ചന്ദ്രിക അക്കൗണ്ടിലൂടെ പത്ത് കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തെന്ന പരാതിയിലാണ് ജലീല്‍ തെളിവുകള്‍ നല്‍കുക.

അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കാന്‍ പോകുന്നതിന് മുന്നോടിയായി ജലീല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി ആവശ്യ പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച.

Next Story