Top

'കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ല'; കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച ജലീൽ

കാലം പോയ പോക്കെയ്. തെറ്റിദ്ധരിച്ചാരും എൻ്റെ വീട്ടിലേക്ക് മാർച്ച് ചെയ്യേണ്ട. വഴിയിൽ തടയുകയും വേണ്ട. വെറുതെ ഒന്ന് ഓർമ്മിപ്പിച്ചതാ.

16 Sep 2021 11:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ല; കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച ജലീൽ
X

ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുസ്ലിം ലീ​ഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ എൻഫോഴ്സമെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച സംഭവത്തിൽ പരിഹാസവുമായി മുൻമന്ത്രി കെ.ടി ജലീൽ. കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ലെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ല. ചന്ദ്രികയിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ചോദ്യം ചെയ്യലിന് വിധേയനാകാൻ മൂപ്പരെത്തി. കാലം പോയ പോക്കെയ്. തെറ്റിദ്ധരിച്ചാരും എൻ്റെ വീട്ടിലേക്ക് മാർച്ച് ചെയ്യേണ്ട. വഴിയിൽ തടയുകയും വേണ്ട. വെറുതെ ഒന്ന് ഓർമ്മിപ്പിച്ചതാ. ജലീൽ ഫെയിസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു.


തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ചന്ദ്രികയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വ്യാജ വാര്‍ത്തകളില്‍ വ്യക്തത വരുത്താന്‍ ആണ് ഇ.ഡി വിളിപ്പിച്ചതെന്നും കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു. സാക്ഷി എന്ന രീതിയില്‍ മൊഴി കൊടുക്കാന്‍ ആണ് എത്തിയത്. അതേസമയം ഹരിതയുമായി ബന്ധപ്പെട്ടെടുത്ത നടപടികള്‍ പാര്‍ട്ടി വിശദമായി ചര്‍ച്ചചെയ്യുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 'ഹരിതയുമായി ബന്ധപ്പെട്ട് ദേശീയ കമ്മിറ്റി അടക്കം എടുത്ത എല്ലാ നടപടികളും വിശദമായി പാര്‍ട്ടി ചര്‍ച്ച ചെയ്യും. പെണ്‍കുട്ടികളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയതില്‍ മുസ്ലിം ലീഗിന് വലിയ പങ്കുണ്ട്.'

പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച കോഴപ്പണം ചന്ദ്രിക വഴി വെളുപ്പിച്ചുവെന്നാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം. കുഞ്ഞാലിക്കുട്ടിയുടെ മകനും വിഷയത്തില്‍ പങ്കുണ്ടെന്ന് കെ.ടി ജലീല്‍ ആരോപിച്ചിരുന്നു.

Next Story