Top

'മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചില്ലെങ്കില്‍ നടപടി'; ഡിസിസി പ്രസിഡന്റുമാർക്ക് മുന്നറിയിപ്പുമായി കെപിസിസി

ഭാരവാഹിത്വം ആചാരമായി കൊണ്ടുനടക്കുന്നവര്‍ സ്ഥാനത്ത് ഉണ്ടാവില്ലെന്ന് വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ് പറഞ്ഞു.

5 Sep 2021 9:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചില്ലെങ്കില്‍ നടപടി; ഡിസിസി പ്രസിഡന്റുമാർക്ക് മുന്നറിയിപ്പുമായി കെപിസിസി
X

ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ക്ക് മുന്നറിയിപ്പുമായി കെപിസിസി. പ്രസിഡന്റുമാര്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചില്ലെങ്കില്‍ കാലാവധി അവസാനിക്കും മുമ്പ് തന്നെ തല്‍സ്ഥാനത്ത് നിന്നുമാറ്റുമെന്നാണ് നിര്‍ദ്ദേശം. ഭാരവാഹിത്വം ആചാരമായി കൊണ്ടുനടക്കുന്നവര്‍ ഇനി സ്ഥാനത്ത് ഉണ്ടാവില്ലെന്ന് വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ് പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന ക്യാമ്പില്‍ ഡിസിസി പ്രസിഡന്റുമാർക്ക് കൂടുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും.

അഞ്ച് വര്‍ഷമാണ് ഡിസിസി പ്രസിഡന്റുമാരുടെ കാലവധിയായി ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെയ്ക്കാത്ത പക്ഷം കാലാവധി തീരുമുമ്പ് തന്നെ പാര്‍ട്ടി ജില്ലാ അധ്യക്ഷന്മാരെ സ്ഥാനത്ത് നിന്നും നീക്കാനാണ് കെപിസിസി തീരുമാനം. പാര്‍ട്ടിയെ കേഡര്‍ സ്വാഭാവത്തിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് കടുത്ത അച്ചടക്ക നടപടികളിലേക്ക് പാര്‍ട്ടി എത്തിയിരിക്കുന്നതെന്നാണ് വിവരം.

സെപ്റ്റംബര്‍ 8,9 തീയതികളിലായാണ് തിരുവനന്തപുരത്ത് ഡിസിസി പ്രസിഡന്റുമാരുടെ ക്യാമ്പ് നടക്കുന്നത്. അധ്യക്ഷന്മാര്‍ക്കുള്ള മാനദണ്ഡങ്ങളുള്‍പ്പെടെ യോഗത്തില്‍ അറിയിച്ചു. ഭാരവാഹികളുടെ പ്രവര്‍ത്തന മികവ് വീക്ഷിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കാനുമാണ് കെപിസിസി തീരുമാനം.

Next Story