Top

'ലോ‍‍ഡ്ജിൽ നിന്ന് മുൻപും യുവതികളുടെ കരച്ചിൽ കേട്ടു'; കോഴിക്കോട്ടെ കൂട്ടബലാത്സം​ഗ അറസ്റ്റിനു പിന്നാലെ വെളിപ്പെടുത്തലുകൾ

രണ്ട് വര്‍ഷം മുന്‍പ് ടിക്ടോക് വഴിയാണ് പ്രതികളിലൊരാളായ അജ്നാസ് യുവതിയെ പരിചയപ്പെട്ടത്

10 Sep 2021 3:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോ‍‍ഡ്ജിൽ നിന്ന് മുൻപും  യുവതികളുടെ കരച്ചിൽ കേട്ടു; കോഴിക്കോട്ടെ കൂട്ടബലാത്സം​ഗ അറസ്റ്റിനു പിന്നാലെ വെളിപ്പെടുത്തലുകൾ
X

കൂട്ട ബലാത്സം​ഗം നടന്ന ചേവരമ്പലത്തെ ലോഡ്ജിൽ മുൻപും സ്ത്രീകളുടെ കരിച്ചിൽ കേട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ. കോഴിക്കോട് കോർപ്പറേഷനിലെ ചേവരമ്പലം വാർഡിലെ കൗൺസിലർ സരിത പറയേരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അസമയത്ത് ലോഡ്ജിൽ‍ നിന്നും യുവതികളുടെ കരച്ചിൽ കേട്ടവരുണ്ടെന്നും പരാതി നൽകിയിരുന്നെന്നും ഒരു തവണ പൊലീസ് പരിശോധന നടത്തിയിരുന്നെന്നും ഇവർ പറഞ്ഞു.

ചേവരമ്പലത്തെ ഫ്ലാറ്റിൽ ‌വെച്ച് ബലാത്സം​ഗം ചെയ്യപ്പെട്ടെന്ന യുവതിയുടെ പരാതിയിൽ രണ്ട് പേർ അറസ്റ്റിലായ സാഹചര്യത്തിലാണ് കൗൺസിലറുടെ പ്രതികരണം. അത്തോളി സ്വദേശിയായ മുഖ്യപ്രതി അജ്നാസും ഇയാളുടെ സുഹൃത്തുമാണ് നിലവിൽ പിടിയിലായത്. മറ്റ് രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. അവശനിലയിലായ യുവതി ചികിത്സയിലാണ്. രണ്ട് വര്‍ഷം മുന്‍പ് ടിക്ടോക് വഴിയാണ് പ്രതികളിലൊരാളായ അജ്നാസ് യുവതിയെ പരിചയപ്പെട്ടത്. തുടർന്ന് കഴിഞ്ഞദിവസം കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയ യുവതിയെ ചേവായൂരിലെ ഫ്ലാറ്റിലെത്തിച്ച് നാലുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. മദ്യവും മയക്കുമരുന്നും നല്‍കി അബോധാവസ്ഥയിലാക്കിയായിരുന്നു പീഡനം. പീഢനദൃശ്യങ്ങള്‍ മൊബെെല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

അവശനിലയിലായ യുവതി ആശുപത്രിയിലെത്തയപ്പോള്‍ ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് യുവതിയുടെ മൊഴി പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ ക്രൂര പീഡനം നടന്നതായി വ്യക്തമായിട്ടുണ്ട്. ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സമീപനാളില്‍ നടക്കുന്ന രണ്ടാമത്തെ കൂട്ടബലാത്സം​ഗമാണിത്. നേരത്തെ ജൂലൈയില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ നിര്‍ത്തിയിട്ട ബസിനുളളില്‍ വച്ച് മുന്നുപേർ കൂട്ട ബലാത്സം​ഗത്തിനിരയാക്കിയിരുന്നു.

Next Story