Top

കോഴിക്കോട് നഷ്ടപ്പെട്ടതില്‍ അമര്‍ഷം; ടി സിദ്ധിഖിനെതിരെ പരോക്ഷവിമര്‍ശനവുമായി കെസി അബു

കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധിഖിനെ പരോക്ഷമായി വിമര്‍ശിച്ച് കെസി അബു രംഗത്തെത്തി

30 Aug 2021 2:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട് നഷ്ടപ്പെട്ടതില്‍ അമര്‍ഷം; ടി സിദ്ധിഖിനെതിരെ പരോക്ഷവിമര്‍ശനവുമായി കെസി അബു
X

കോഴിക്കോട് ഡിസിസി അധ്യക്ഷസ്ഥാനം നഷ്ടപ്പട്ടതില്‍ എ ഗ്രൂപ്പില്‍ അമര്‍ഷം. കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധിഖിനെ പരോക്ഷമായി വിമര്‍ശിച്ച് കെസി അബു രംഗത്തെത്തി. ഗ്രൂപ്പുകാരനായി ഇരുന്നിട്ട് ഗ്രൂപ്പ് ഇല്ലെന്ന് പറയുന്നത് ആത്മവഞ്ചനയാണെന്നായിരുന്നു അബുവിന്റെ വിമര്‍ശനം. നിലവില്‍ കോഴിക്കോട് ഡിസിസി അധ്യക്ഷനായ പ്രവീണ്‍കുമാറിനെ പിന്തുണച്ചുവെന്നാണ് വിമര്‍ശനം.

ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചയാളെ മറികടന്നാണ് ടി സിദ്ദിഖ് പ്രവീണ്‍കുമാറിനെ പിന്തുണച്ചത്. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ കിടാവിന്റെ പേരായിരുന്നു ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചത്. ഇത് മറികടന്നാണ് പ്രവീണ്‍കുമാര്‍ ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് നിയമിതനായത്. താനൊരു ഗ്രൂപ്പുകാരനല്ലയെന്ന് പറയുന്നത് ജനങ്ങളെ പറ്റിക്കാനുള്ള കപടനീക്കമാണെന്നായിരുന്നു സിദ്ധിഖിനെതിരായ അബുവിന്റെ വിമര്‍ശനം.
Next Story