Top

കിലോയ്ക്ക് 320 രൂപ; ബീഫ് വില ഏകീകരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത്, പറ്റില്ലെന്ന് വ്യാപാരികള്‍

4 Oct 2021 4:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിലോയ്ക്ക് 320 രൂപ; ബീഫ് വില ഏകീകരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത്, പറ്റില്ലെന്ന് വ്യാപാരികള്‍
X

പോത്തിറച്ചി വില തോന്നിയത് പോലെ ഈടാക്കുന്നത് തടയാന്‍ നീക്കവുമായി കോട്ടയം. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഇടപെടല്‍. ബീഫ് വില കിലോക്ക് 320 രൂപയായി ഏകീകരിച്ച് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. വില ഏകീകരിക്കാന്‍ പ്രതിപക്ഷവും കൂടെ നിന്നതോടെ ഐക്യത്തോടെയാണ് പോത്തിറച്ചി വില കുറക്കാനുള്ള പ്രമേയം പാസാക്കിയത്. സെപ്തംബര്‍ 30 ചേര്‍ന്ന ഭരണ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടയാത്.

പ്രമേയം ജില്ലാ കലക്ടര്‍ക്കും മൃഗസംരക്ഷണ വകുപ്പിനും ഉടന്‍ കൈമാറുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി അറിയിച്ചു. എന്നാല്‍ ഇത്തരത്തില്‍ വില ഏകീകരിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.

ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍ക്കും പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും പോത്തിറച്ചിക്കു വില 320 രൂപയായി ഏകീകരിക്കണമെന്ന് നിര്‍ദേശിച്ചുള്ള കത്ത് ഉടന്‍ കൈമാറുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സംസ്ഥാനമൊട്ടാകെ ഒരേ വിലയെന്ന തരത്തില്‍ തീരുമാനമുണ്ടാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ശ്രമം നടത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

Next Story