Top

കാഥികന്‍ കൊല്ലം ബാബു അന്തരിച്ചു

കോയിവിള പാവുമ്പാ ദേവീക്ഷേത്രത്തിനടുത്തുള്ള വസതിയിലാണ് ചടങ്ങുകള്‍

12 Sep 2021 6:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാഥികന്‍ കൊല്ലം ബാബു അന്തരിച്ചു
X

കാഥികനും നാടക സംവിധായകനുമായ കൊല്ലം ബാബു അന്തരിച്ചു. എണ്‍പത് വയസായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ടിന്. കോയിവിള പാവുമ്പാ ദേവീക്ഷേത്രത്തിനടുത്തുള്ള വസതിയിലാണ് ചടങ്ങുകള്‍. പതിനായിരത്തിലേറെ വേദികളില്‍ കഥ അവതരിപ്പിച്ച കാഥികനാണ് കൊല്ലം ബാബു. അമേച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചു കൊണ്ടാണ് കലാരംഗത്തേക്ക് കടന്നു വരുന്നത്.

വിദ്യാര്‍ഥിയായിരിക്കെ പതിമൂന്നാംവയസ്സില്‍ നാടകവേദികളിലേക്ക് കാല്‍വെച്ചു. ചിറ്റുമല ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞ കാക്കവിളക്ക് ആയിരുന്നു ഏറ്റവുമധികം വേദികളില്‍ അവതരിപ്പിച്ച കഥ. രണ്ടു നഗരങ്ങളുടെ കഥയും, ഉമ്മിണിത്തങ്കയും, റാണിയുമൊക്കെ ഏറെ സ്വീകാര്യത നേടിയ നാടകങ്ങളായിരുന്നു.സര്‍ക്കാര്‍ ജോലി തടസമാവുമെന്ന് കണ്ടെതോടെ രാജിവെച്ച്് നാടകങ്ങളുമായി നാടാകെ സഞ്ചരിച്ച കലാകാരനാണ് കൊല്ലം ബാബു.

കൊല്ലം യവനയായിരുന്നു അദ്ദേഹത്തിന്റെ നാടക ഗ്രൂപ്പ്. ഇന്ത്യയിലെ എല്ലാ ഭാഷകളിലേയും പ്രധാന കൃതികള്‍ കഥാപ്രസംഗങ്ങളായി അവതരപ്പിച്ചു. മുപ്പത്തഞ്ചിലേറെ കഥകള്‍ ആയിരത്തിലേറെ വേദികള്‍ കേരളാ സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരങ്ങള്‍ തുടങ്ങിയവ ബാബുവിന് സ്വന്തമായിരുന്നു. 1979ല്‍ കഥാപ്രസംഗത്തിന് സംഗീതനാടക അക്കാദമി പുരസ്‌കാരം, 2010ല്‍ കേരള കഥാപ്രസംഗ അക്കാദമിയുടെ കാഥികശ്രേഷ്ഠ അവാര്‍ഡ്, 2012ല്‍ കഥാപ്രസംഗത്തില്‍ സമഗ്രസംഭാവനാ പുരസ്‌കാരം എന്നിങ്ങനെ നൂറുകണക്കിന് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Next Story