Top

അനില്‍ കുമാര്‍ മേയേഴ്‌സ് കൗണ്‍സില്‍ പ്രസിഡണ്ട്; തിരുവനന്തപുരത്ത് മേയേഴ്‌സ് ബംഗ്ലാവ് ഒരുങ്ങും

കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റാണ് സെക്രട്ടറി

19 Aug 2021 1:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അനില്‍ കുമാര്‍ മേയേഴ്‌സ് കൗണ്‍സില്‍ പ്രസിഡണ്ട്; തിരുവനന്തപുരത്ത് മേയേഴ്‌സ് ബംഗ്ലാവ് ഒരുങ്ങും
X

കേരള മേയേഴ്‌സ് കൗണ്‍സില്‍ പ്രസിഡണ്ടായി കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം അനില്‍കുമാറിനെ തെരഞ്ഞെടുത്തു. കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റാണ് സെക്രട്ടറി.


കൗണ്‍സിലിന്റെ ആദ്യയോഗം തിരുവനന്തപുരം നഗരസഭ മേയറുടെ ചേമ്പറില്‍ ചേര്‍ന്നാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. തിരുവനന്തപുരത്തെ മേയേഴ്‌സ് ഭവന്‍ നിര്‍മ്മാണം വീണ്ടും തുടങ്ങാന്‍ ആലോചനയുണ്ട്. കേരളത്തിലെ മേയര്‍മാര്‍ക്കായി തലസ്ഥാനത്ത് മേയേഴ്‌സ് ഭവന്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിട്ട് ഏകദേശം 10 വര്‍ഷത്തോളമായി. തിരുവനന്തപുരം ബട്ടണ്‍ഹില്ലില്‍ ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുമുണ്ട്.

എല്ലാ കോര്‍പ്പറേഷനുകളും പ്ലാന്‍ ഫണ്ടില്‍ നിന്നം 50 ലക്ഷം രൂപ വീതം നീക്കി വെച്ച് രണ്ടരക്കോടി രൂപ ചെലവിലായിരുന്നു മേയേഴ്‌സ് ഭവന്‍ നിര്‍മ്മാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. തിരുവനന്തപുരം മേയര്‍ക്കായി മേയേഴ്‌സ് ബംഗ്ലാവും നിര്‍മ്മിക്കും. പദ്ധതിക്കായി പണം മാറ്റിവെച്ച സാഹചര്യത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള ആലോചനയിലാണ് മേയേഴ്‌സ് കൗണ്‍സില്‍.






Next Story