Top

ലേബര്‍ ഉദ്യോഗസ്ഥര്‍ക്കും കിറ്റെക്‌സിന്റെ വക്കീല്‍ നോട്ടീസ്; 5 കോടി നഷ്ടപരിഹാരം

അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ചൂണ്ടികാട്ടിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്

6 Aug 2021 3:36 AM GMT
അനുശ്രീ പി.കെ

ലേബര്‍ ഉദ്യോഗസ്ഥര്‍ക്കും കിറ്റെക്‌സിന്റെ വക്കീല്‍ നോട്ടീസ്; 5 കോടി നഷ്ടപരിഹാരം
X

ജില്ലാ ലേബര്‍ ഓഫീസറോട് നഷ്ടപരിഹാരം തേടി കിറ്റെകിസിന്റെ വക്കീല്‍ നോട്ടീസ്. പിഎം ഫിറോസ്, പെരുമ്പാവൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കെബി ജയപ്രകാശ് എന്നിവര്‍ക്ക് കിറ്റെക്‌സ് മാനേജ്‌മെന്റ് വക്കീല്‍ നോട്ടീസ് അയച്ചത്. കിറ്റെകിസിന്റെ പ്രശസ്തിക്ക് പൊതുജനമധ്യത്തിലും ഓഹരി ഉടമകള്‍ക്കിടയിലും കളങ്കം ഉണ്ടാവും വിധം രാഷ്ട്രീയ താല്‍പര്യത്തോടെ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ചൂണ്ടികാട്ടിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

പുതുക്കിയ മിനിമം കൂലി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കെ കിറ്റെക്‌സ് മിനിമം കൂലി നല്‍കുന്നില്ലെന്ന പ്രസ്താവന ലേബര്‍ ഓഫീസര്‍ മാധ്യമങ്ങളിലൂടെ നടത്തുകയും 73 നിയമലംഘനങ്ങള്‍ കിറ്റെക്‌സില്‍ നടക്കുന്നുവെന്ന് പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം. പിന്നീട് ഹൈക്കോടതി സ്റ്റേ ചെയ്ത മിനിമം കൂലി നടപ്പാക്കാന്‍ ആവശ്യപ്പെട്ടത് കോടതീയലക്ഷ്യമാണെന്ന് ചൂണ്ടികാട്ടിയാണ് തൊഴില്‍ വകുപ്പ് സെക്രട്ടറിയും ലേബര്‍ ഓഫീസറും നടപടികള്‍ മരവിപ്പിക്കുകയായിരുന്നുവെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Next Story

Popular Stories