Top

തെലങ്കാനയിൽ പുതിയ നിക്ഷേപ പദ്ധതികൾ; ആയിരത്തിൽ നിന്ന് 2400 കോടി രൂപയായി ഉയർത്തി കിറ്റെക്സ്

നേരത്തെ ആയിരം കോടിയുടെ നിക്ഷേപത്തിനായിരുന്നു തെലങ്കാന സർക്കാർ കിറ്റെക്സുമായി ധാരണയായത്

19 Sep 2021 4:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെലങ്കാനയിൽ പുതിയ നിക്ഷേപ പദ്ധതികൾ;  ആയിരത്തിൽ നിന്ന് 2400 കോടി രൂപയായി ഉയർത്തി കിറ്റെക്സ്
X

തെലങ്കാനയിലെ നിക്ഷേപം 2400 കോടി രൂപയാക്കി ഉയർത്തി കിറ്റെക്സ്. ഹൈദരാബാദിൽ നടന്ന രണ്ട് വൻകിട പദ്ധതികൾക്കായുള്ള നിക്ഷേപ ധാരണാ പത്രം കിറ്റെക്സ് തെലുങ്കാന സർക്കാരിന് കൈമാറി. 40000 പേർക്ക് തൊഴിൽ നൽകാൻ രണ്ട് പദ്ധതികളിലൂടെ പറ്റുമെന്ന് കിറ്റെക്സ് അറിയിച്ചു.

വാറങ്കലിലെ കകാതിയ മെ​ഗാ ടെക്സ്റ്റയിൽ പാർക്കിലും സീതാംരാംപൂർ ഇൻഡസ്ട്രിയൽ പാർക്കിലുമാണ് രണ്ട പദ്ധതികളും നടപ്പാക്കുക. തെലുങ്കാന വ്യവസായ മന്ത്രിയടക്കം മൂന്ന് മന്ത്രിമാരും ഹൈദരാബാദ് മേയറും ചടങ്ങിൽ പങ്കെടുത്തു. രണ്ട് പദ്ധതികളിലൂടെയും 40000 പേർക്ക് നേരിട്ട് ജോലി ലഭിക്കുന്നതിനോടൊപ്പം 18000 പേർക്ക് പരോക്ഷമായും ജോലി ലഭിക്കുമെന്ന് കിറ്റെക്സ് അറിയിച്ചു.

തെലങ്കാനയിലെ വ്യവസായ സൗഹൃദാന്തരീക്ഷവും നിക്ഷേപകരോടുള്ള മനോഭാവവും കണക്കിലെടുത്താണ് സംസ്ഥാനത്ത് പുതിയ രണ്ട് സംരഭങ്ങൾ കൂടി തുടങ്ങുന്നതെന്ന് കിറ്റെക്സ് പറയുന്നു. നേരത്തെ ആയിരം കോടിയുടെ നിക്ഷേപത്തിനായിരുന്നു തെലങ്കാന സർക്കാർ കിറ്റെക്സുമായി ധാരണയായത്.

Next Story