Top

'തിരുവോണത്തിന് വാക്സിനേഷന്‍ ഒഴിവാക്കണം'; ഓണക്കാലത്ത് ആരോഗ്യ പ്രവർത്തകർക്ക് വിശ്രമം അനുവദിക്കണമെന്ന് കെജിഎംഒഎ

വാക്സിനേഷൻ ഏറെകാലം തുടരേണ്ടതിനാൽ ആശുപത്രികളിലെ മറ്റ് പ്രവർത്തനങ്ങൾക്ക് തടസം വരാത്ത രീതിയിൽ പുനഃക്രമീകരിക്കണമുണ്ടാകണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.

19 Aug 2021 10:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവോണത്തിന് വാക്സിനേഷന്‍ ഒഴിവാക്കണം; ഓണക്കാലത്ത് ആരോഗ്യ പ്രവർത്തകർക്ക് വിശ്രമം അനുവദിക്കണമെന്ന് കെജിഎംഒഎ
X

ഓണക്കാലത്ത് ആരോഗ്യ പ്രവർത്തകർക്ക് വിശ്രമം അനുവദിക്കുന്ന രീതിയിൽ വാക്സിനേഷൻ ക്രമീകരിക്കണമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനായ കെജിഎംഒഎ. ഓണത്തിന് അവധിയുള്ള ദിവസങ്ങളിലെ വാക്സിനേഷൻ ആവശ്യത്തിന് മാനവ വിഭവ ശേഷിയുള്ള പ്രധാന ആശുപത്രികളില്‍ മാത്രമായി ചുരുക്കണമെന്നും തിരുവോണത്തിന് വാക്സിനേഷൻ ഒഴിവാക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.

കഴിഞ്ഞ 20 മാസത്തിലധികമായി കൊവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ടു അക്ഷീണം പലവിധ സമ്മർദ്ദങ്ങൾക്കടിപ്പെട്ടു ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കു ആവശ്യമായ വിശ്രമം അനിവാര്യമാണെന്ന് സംഘടന ചൂണ്ടികാണിക്കുന്നു. കൊവിഡ് വാക്സിനേഷൻ ഏറെ കാലം തുടരേണ്ടതിനാൽ ആശുപത്രികളിലെ മറ്റ് പ്രവർത്തനങ്ങൾക്ക് തടസം വരാത്ത രീതിയിൽ ക്രമീകരിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.

ആശുപത്രികളുടെ സാധാരണ പ്രവർത്തനങ്ങൾ, രോഗി ചികിത്സ, മറ്റു രോഗപ്രതിരോധ പ്രവർത്തനങ്ങൾ , പ്രതിരോധ കുത്തിവയ്പുകൾ എന്നിവക്ക് തടസം വരാതെ കൊവിഡ് വാക്സിനേഷൻ പരിപാടിക്കു വേണ്ടി പ്രത്യേകം സംവിധാനങ്ങൾ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഉണ്ടാവേണ്ടത് അത്യാവശ്യമാണ് . ഇത്തരം സംവിധാനങ്ങൾ അടിയന്തിരമായി നടപ്പിലാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു. പൊതു ജനാരോഗ്യ സംരക്ഷണത്തെ ഹാനികരമായി ബാധിക്കാതിരിക്കാനും സർക്കാർ ആശുപത്രികളുടെ സാധാരണ പ്രവർത്തനങ്ങൾ താളം തെറ്റാതിരിക്കാനും ഇത് അത്യാവശ്യമാണെന്ന് കെജിഎംഒഎ വിലയിരുത്തി.
Next Story