Top

'വീണാ ജോർജിനൊപ്പം കെകെ ശൈലജയും ഇറങ്ങണം'; നിപ ഭീഷണി ഒത്തൊരുമിച്ച് പ്രതിരോധിക്കാൻ കേരളം

കഴിഞ്ഞ തവണ കേരളം നിപയെ നേരിട്ടപ്പോൾ പ്രതിരോധ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് സേവനം ഈ ഘട്ടത്തിൽ ആരോ​ഗ്യവകുപ്പിന് മുതൽക്കൂട്ടാവും.

5 Sep 2021 4:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീണാ ജോർജിനൊപ്പം കെകെ ശൈലജയും ഇറങ്ങണം; നിപ ഭീഷണി ഒത്തൊരുമിച്ച് പ്രതിരോധിക്കാൻ കേരളം
X

സംസ്ഥാനത്ത് ആശങ്ക ഉയർത്തി നിപ വൈറസ് വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗബാധയെ പ്രതിരോധിക്കാനുള്ള ശക്തമായ പ്രവർത്തനങ്ങളാണ് കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. വൈറസ് സ്ഥിരീകരിച്ച മേഖലയിൽ ലോക്ഡൗൺ പ്രഖ്യാപിക്കുകയും സമ്പർക്ക പട്ടികയിലെ ഹൈറിസ്ക് ലിസ്റ്റിലുള്ളവരെ ഐസലേഷനിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ തവണത്തേതിനേക്കാൾ ഊർജിത പ്രതിരോധ നീക്കങ്ങളാണ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്.

കഴിഞ്ഞ തവണ കേരളം നിപയെ നേരിട്ടപ്പോൾ പ്രതിരോധ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് സേവനം ഈ ഘട്ടത്തിൽ ആരോ​ഗ്യവകുപ്പിന് മുതൽക്കൂട്ടാവും. 2018 സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് നിപി സ്ഥിരീകരിച്ചതിന് പിന്നാലെ ശൈലജ ടീച്ചറിന്റെ നേതൃത്വത്തിൽ മികച്ച പ്രതിരോധ കവചം തീർക്കാൻ കേരളത്തിന് കഴിഞ്ഞുവെന്നത് വിസ്മരിക്കാൻ കഴിയില്ല. ആരോഗ്യ മേഖലയിലെ കേരളം മോഡൽ അന്തർദേശീയ തലത്തിൽ തന്നെ ശ്രദ്ധപിടിച്ചു പറ്റിയ ഒന്നായിരുന്നു. നിപയ്ക്ക് പിന്നാലെ തുടർ വർഷങ്ങളിൽ നടത്തിയ മോക്ക് ഡ്രില്ലാണ് കൊവിഡ് പ്രതിരോധത്തിലുൾപ്പെടെ സംസ്ഥാനത്തിന് കരുത്തായി ഒപ്പമുണ്ടായിരുന്നത്.

നിപയെ നേരിടാൻ കേരളം കൂടുതൽ സജ്ജമാണെന്നതിന് മുൻ ചരിത്രത്തിലൂന്നി നമുക്ക് പറയാം. നിലവിൽ കോഴിക്കോട് ജില്ലയിൽ ക്യാംപ് ചെയ്യുന്ന ആരോ​ഗ്യമന്ത്രി നേരിട്ട് ഓരോ കാര്യങ്ങളും വിലയിരുത്തി വരികയാണ്. മെഡിക്കൽ കോളേജിലെ പേ വാർഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കി കഴിഞ്ഞു. നിപ രോഗികൾക്ക് മാത്രമായി നെഗറ്റീവ് പ്രഷർ ഐസിയുവും സജ്ജമാക്കിയിട്ടുണ്ട്. ഹൈ റിസ്‌കിലുള്ളവരെ മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ഐസിയു ബെഡുകളുടേയും വെന്റിലേറ്ററുകളുടേയും ലഭ്യത ഉറപ്പാക്കുന്നതും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരോ​ഗ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശപ്രകാരം പൂർത്തിയാക്കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ പ്രതിരോധവുമായി ബന്ധപ്പെട്ട ജീവനക്കാരുടെ ഒഴിവുകൾ ഉടൻ നികത്തുമെന്നും മന്ത്രി ഇന്ന് പറഞ്ഞിരുന്നു.

ജില്ലയിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ശനിയാഴ്ച്ച രാത്രിയോടെ തന്നെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് ആക്ഷൻ പ്ലാൻ രൂപീകരിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി 16 കമ്മിറ്റികൾക്കാണ് രൂപം നൽകിയത്. കോണ്ടാക്ട് ട്രെയ്സിംഗ്, കമ്മ്യൂണിറ്റി സർവയലൻസ്, ഡേറ്റ അനാലിസിസ് തുടങ്ങിയവയാണ് ഈ കമ്മിറ്റികളിലൂടെ പ്രാവർത്തികമാക്കാനും സാധിച്ചിട്ടുമുണ്ട്. തുടർന്നുള്ള പ്രവർത്തനങ്ങൾ കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് നിർണ്ണായകമാണ്.

Next Story

Popular Stories