Top

നിങ്ങളാണോ ആ കോടീശ്വരന്‍; ഭാഗ്യ നമ്പര്‍ ഇതാ....

19 Sep 2021 8:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിങ്ങളാണോ ആ കോടീശ്വരന്‍;  ഭാഗ്യ  നമ്പര്‍ ഇതാ....
X

തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറിയുടെ 12 കോടി TE 645465 നമ്പറിന്. തിരുവനന്തപുരം ഗോര്‍ഖീഭവനില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫിസിൽ വിതരണം ചെയ്തതാണ് ടിക്കറ്റ്. തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറീസില്‍ നിന്ന് വിറ്റതാണ് ടിക്കറ്റ്.

സമ്മാനാര്‍ഹമായ നമ്പരുകള്‍

  • ഒന്നാം സമ്മാനം [Rs.12 Crores] - Te 645465
  • സമാശ്വാസ സമ്മാനം(5,00,000/-) - TA 645465 TB 645465 TC 645465 TD 645465 TG 645465
  • രണ്ടാം സമ്മാനം [Rs.1 Crore] - TA 945778 TB 265947 TC 537460 TD 642007 TE 177852 TG 386392
  • മൂന്നാം സമ്മാനം [10 Lakh] - TA 218012 TB 548984 TC 165907 TD 922562 TE 793418 TG 156816 TA 960818 TB 713316 TC 136191 TD 888219 TE 437385 TG 846848
  • നാലാം സമ്മാനം [5 Lakh] - TA 165509 TB 226628 TC 772933 TD 292869 TE 207129 TG 150044 TA 583324 TB 931679 TC 587759 TD 198985 TE 870524 TG 844748
  • അഞ്ചാം സമ്മാനം [1 Lakh] - 16008 23907
  • ആറാം സമ്മാനം (5,000/-) - 0331 0382 0535 1118 1175 1961 2026 2514 2951 2988 3765 4480 4700 4852 5182 5944 6127 6284 6317 6439 6911 6987 7519 8054 8085 9067 9098 9221 9459 9560
  • ഏഴാം സമ്മാനം (3000/-) - 3656 1291 4399 0354 3753 2764 5156 2875 3746 5653 3031 2474 6454 5681 2756 8906 6566 0207 5093 5921 1245 1311 3660 4038 3093 3115 4769 0244 1323 4688 6413 8324 4474 2974 6425

12 കോടി രൂപയില്‍ 10% ഏജന്‍സി കമ്മിഷനും 30 ശതമാനം ആദായ നികുതിയും കിഴിച്ച് ഏകദേശം 7.56 കോടി രൂപയാണ് ഒന്നാം സമ്മാനം കിട്ടുന്ന ആളുടെ കൈയ്യിലെത്തുക. രണ്ടാം സമ്മാനം ആറുപേര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000,2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

മികച്ച വില്‍പ്പന തന്നെയാണ് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിക്ക് ഇത്തവണയും ഉണ്ടായിരിക്കുന്നത്. 54 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റത.് കഴിഞ്ഞ വര്‍ഷം 44.10 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ 44,09,980 ടിക്കറ്റുകള്‍ വിറ്റു.

പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനവും ഇന്ന് നടക്കും. ധനകാര്യ മന്ത്രി ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍ ജയപ്രകാശിന് നല്‍കി പൂജാ ബമ്പര്‍ ഭാഗ്യക്കുറി പ്രകാശനം ചെയ്യും. ലോട്ടറി വകുപ്പ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള, തിരുവനന്തപുരം കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചും.

Next Story