Top

ഗുരുതര രോഗികള്‍ക്ക് മാത്രം ആശുപത്രി ചികിത്സ; കൊവിഡ് ചികിത്സാ പ്രോട്ടോകോള്‍ പുതുക്കി സംസ്ഥാനം

ഗര്‍ഭിണികള്‍ക്കായി പ്രത്യേക ക്രിട്ടിക്കല്‍ കെയര്‍ സംവിധാനം പ്രോട്ടോക്കോളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

7 Aug 2021 6:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുരുതര രോഗികള്‍ക്ക് മാത്രം ആശുപത്രി ചികിത്സ; കൊവിഡ് ചികിത്സാ പ്രോട്ടോകോള്‍ പുതുക്കി സംസ്ഥാനം
X

കൊവിഡ് മൂന്നാം തരംഗ സാധ്യത മുന്നില്‍ക്കണ്ട് ചികിത്സ പ്രോട്ടോക്കോള്‍ സംസ്ഥാനം പുതുക്കി. രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് ഹോം കെയര്‍ ഐസൊലേഷന്‍ മാത്രം മതി. ഗുരുതര രോഗമുള്ളവരെ മാത്രമാകും കൊവിഡ് ആശുപതികളില്‍ ചികിത്സിക്കുക.


പുതിയ ചികിത്സാ പ്രോട്ടോക്കോള്‍ പ്രകാരം നേരിയത്, മിതമായത്, ഗുരുതരം എന്നിങ്ങനെ എ,ബി,സി വിഭാഗങ്ങളായി രോഗികളെ തരം തിരിക്കും. നേരിയ രോഗലക്ഷണം ഉള്ളവര്‍ക്ക് നിരീക്ഷണം മാത്രം മതി. ആന്റിബയോട്ടിക്കുകളോ വൈറ്റമിന്‍ ഗുളികകളോ നല്‍കില്ല. കൃത്യമായ നിരീക്ഷണവും ഐസൊലേഷനും ഉറപ്പ് വരുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. രോഗ ലക്ഷണം ഇല്ലാത്തവര്‍ക്ക് ഹോം കെയര്‍ ഐസൊലേഷനാണ് നിര്‍ദേശിക്കുന്നത്. വീടുകളില്‍ സൗകര്യം ഇല്ലാത്ത വരെ ഡൊമിസിലിയറി കെയര്‍ സെന്ററുകളിലേക്ക് മാറ്റണം.

എ വിഭാഗത്തില്‍പ്പെടുന്ന രോഗികളെ സിഎഫ്എല്‍ടിസികളിലും ബി വിഭാഗത്തിലുള്ളവരെ സിഎസ്എല്‍ടിസികളിലും ചികിത്സിക്കും. സി വിഭാഗത്തിലുള്ള ഗുരുതര രോഗികളെ മാത്രമാകും കൊവിഡ് ആശുപതികളില്‍ ചികിത്സിക്കുക. ഗര്‍ഭിണികള്‍ക്കായി പ്രത്യേക ക്രിട്ടിക്കല്‍ കെയര്‍ സംവിധാനം പ്രോട്ടോക്കോളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

്അതേസമയം കടകളില്‍ പോകാന്‍ കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാവുകയാണ്. ബഹുഭൂരിപക്ഷം ആളുകള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടില്ല. ലഭിച്ചവരില്‍ ഏറെയും 60 വയസിന് മുകളില്‍ ഉള്ളവരും. ഇന്നലെ വരെ 43.37 ശതമാനം ആളുകള്‍ക്കാണ് ഒന്നാം ഡോസ് വാക്‌സിന്‍ ലഭിച്ചത്. രണ്ട് ഡോസും ലഭിച്ചത് വെറും 18.02 ശതമാനം പേര്‍ക്ക്.. 18 ന് മുകളില്‍ ഉള്ളവരില്‍ പകുതിപ്പേര്‍ക്ക് പോലും ഒന്നാം ഡോസ് നല്‍കിയിട്ടില്ല. കേന്ദ്രത്തില്‍ നിന്ന് മതിയായ വാക്‌സിന്‍ ലഭിക്കാത്തതാണ് വാക്‌സിനേഷന്‍ ഇഴഞ്ഞ് നീങ്ങാന്‍ കാരണം. ഈ വസ്തുത ഉള്‍പ്പെടെ മുന്നില്‍ നില്‍ക്കെയാണ് കടകളില്‍ പോകുന്നതിന് വാക്‌സിന്‍ നിര്‍ബന്ധമാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെ ഉള്ളതിനാല്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കേണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം


Next Story